ഫേസ്ബുക്ക് വഴി ഇപ്പോൾ 26 ലക്ഷം വരെ പാരിതോഷികം നേടാം; ചെയ്യേണ്ടത് എന്തെല്ലാം?


ഫേസ്ബുക്ക് ഏറെ പ്രശ്നങ്ങൾക്ക് നടുവിലൂടെയാണല്ലോ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ കാര്യമായ തോതിൽ ഫേസ്ബുക് വഴി ചോർന്ന സാഹചര്യത്തിൽ പുതിയ പല സ്വകാര്യ നയങ്ങളും ഫേസ്ബുക്ക് കൊണ്ടുവരികയുണ്ടായി. തേർഡ് പാർട്ടി ആപ്പുകൾ ഫേസ്‌ബുക്ക് ഡാറ്റ അപഹരിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫേസ്ബുക്ക് ഇപ്പോൾ നടപ്പിലാക്കി വരികയാണ്.

ഈ നിരയിലേക്ക് കമ്പനി കൊണ്ടുവന്ന പുതിയ ഉദ്യമമാണ് സുരക്ഷാവീഴ്ചകളോ, മറ്റുള്ള തേർഡ് പാർട്ടി ആപ്പുകൾ കാരണം ആളുകളുടെ ഡാറ്റ കൈമാറപ്പെടുന്ന സംഭവം ഉണ്ടാവുകയോ ചെയ്‌താൽ അത് ശ്രദ്ധയിൽ പെടുത്തുന്നവർക്കുള്ള ഫേസ്ബുക്കിന്റെ പാരിതോഷികം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഇനിയങ്ങോട്ട് തടയാൻ ഇത് ഏറ്റവും ഗുണകരമായ ഒരു തീരുമാനം തന്നെയാണ്.

കഴിഞ്ഞ മാസം തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏതായാലും കേംബ്രിഡ്‌ജ് അനാലിറ്റിക്ക പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഈയൊരു തീരുമാനം ഏറെ ശ്രദ്ധയാകർഷിക്കുന്നതും സ്വാഗതാർഹവുമാണ്. ഓരോ റിപ്പോർട്ടുകളും എന്തുമാത്രം ആളുകളെ ഏതൊക്കെ തരത്തിൽ ബാധിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫേസ്ബുക്ക് പ്രതിഫലം കൊടുക്കുക.

ഒരു 10000-15000 രൂപ കയ്യിലുണ്ട്; ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ?- എങ്കിൽ ഇത് വായിക്കാം

500 ഡോളർ മുതലാണ് ഇത് ലഭ്യമാകുക. ഇത് 40000 ഡോളർ വരെ, അതായത് 26 ലക്ഷം രൂപ വരെയായി നേടാനാകും. എന്നാൽ അങ്ങനെ ഇത്രവരെ എന്നൊരു പ്രത്യേക മാനദന്ധം സമ്മാനത്തിന്റെ കാര്യത്തിൽ ഉണ്ടാവില്ലെന്ന് ഫേസ്ബുക്ക് പറയുന്നുണ്ട്. കാരണം ഇപ്പോൾ ഉണ്ടായ പോലെയുള്ള ശക്തമായ ഒരു ഡാറ്റ ചോർച്ച ഉണ്ടാവുകയാണെങ്കിൽ അത് അറിയിക്കുന്നവർക്കുള്ള പ്രതിഫലം അതിനനുസരിച്ച് ഉയർന്നതാകും.

Most Read Articles
Best Mobiles in India
Read More About: facebook news security privacy

Have a great day!
Read more...

English Summary

Facebook's ‘Data Abuse Bounty’ Program With Rewards up to $40,000.