നിങ്ങളുടെ ഡാറ്റ അവർക്ക് കിട്ടിയിട്ടുണ്ടോ അറിയാം; വരുന്നു ഏപ്രിൽ 9 മുതൽ ഫേസ്ബുക്കിൽ പുതിയൊരു ലിങ്ക്


അവസാനം ഫേസ്ബുക്ക് ഡാറ്റ ചോർന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടു. ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫിസർ മൈക്ക് സ്ക്രോഫർ ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മൊത്തം 87 മില്യൺ ആളുകളുടെ ഡാറ്റ ചോർന്നു. ഇതിൽ 81 ശതമാനവും അമേരിക്കയിലാണ്. ഈ 87 മില്യണിൽ ഇന്ത്യക്കാരുടേത് 0.6 ശതമാനം മാത്രമേ ചോർന്നിട്ടുള്ളൂ. അതായത് 562455 പേരുടെ വിവരങ്ങൾ.

Advertisement

50 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നു എന്നായിരുന്നു പ്രാഥമിക വെളിപ്പെടുത്തൽ. എന്നാൽ യഥാർത്ഥ കണക്കുകൾ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. 70,632,350 അമേരിക്കൻ പൗരന്മാരുടെ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. അമേരിക്കൻ പ്രെസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രമ്പിന് വേണ്ടി പ്രചരണം നടത്തിയ കമ്പനിക്ക് ഈ വിവരങ്ങൾ കൈമാറി എന്നാണ് പറയുന്നത്. ബ്രിട്ടനിൽ 1.79 മില്യൺ ആളുകളുടെ വിവരങ്ങളും ചോർന്നു.

Advertisement

തേർഡ് പാർട്ടി ആപ്പുകളും സൈറ്റുകളും ഫേസ്ബുക്ക് ഡാറ്റ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറയുകയുണ്ടായി.കാകാംബ്രിഡ്ജ് അനാലിറ്റിക്ക വിഷയത്തിൽ എത്ര ആളുകളുടെ ഡാറ്റ ചോർന്നു എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും ഫേസ്ബുക്ക് ഇറക്കി.

ഏപ്രിൽ 9 മുതൽ ഏതൊരാളുടെയും ഫേസ്ബുക്ക് വാളിൽ ഒരു ലിങ്ക് പ്രത്യക്ഷപ്പെടും. ഇത് ഉപയോഗിച്ച് ഏതൊക്കെ ആപ്പുകൾ തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാനാകും. അതോടൊപ്പം ഇതിന്റെ ഭാഗമായി ആരുടെയെങ്കിലും വിവരങ്ങൾ കംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് നല്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും അവിടെ കാണാൻ സാധിക്കും.

എത്രയും പെട്ടന്ന് ഫേസ്ബുക്ക് സെറ്റിങ്ങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്തുക

Best Mobiles in India

Advertisement

English Summary

Facebook says data leak hits 87 million users. From Monday, 9 April, Facebook users will be given a link to check what apps using their data.