ഫെയ്‌സ്ബുക്ക് ഡേറ്റിംഗ് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചു


ഈ വര്‍ഷമാദ്യം നടന്ന F8 ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഫെയ്‌സ്ബുക്ക് ഡേറ്റിംഗ് ഫീച്ചര്‍ പരിചയപ്പെടുത്തിയിരുന്നു. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റും കമ്പനി നടത്തിയിട്ടില്ല. എന്നാല്‍ ഫെയ്‌സ്ബുക്ക് ഡേറ്റിംഗ് ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ അവതരിപ്പിച്ചു.

Advertisement

ആപ്പ് ഗവേഷകനായ ജെയ്ന്‍ വോംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കില്‍ വരാന്‍ പോകുന്ന ഫീച്ചറിന്റെ 'ഫസ്റ്റ് ലുക്കും' പുറത്തുവന്നുകഴിഞ്ഞു. ഡേറ്റിംഗ് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചതായി ഫെയ്‌സ്ബുക്ക് സമ്മതിച്ചെങ്കിലും ഇത് എന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് വെളിപ്പെടുത്തിയില്ല.

Advertisement

ഡേറ്റിംഗ് ഫീച്ചറിന്റെ അടിസ്ഥാന സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജീവനക്കാര്‍ വിവരങ്ങള്‍ നല്‍കിയാണ് പരീക്ഷണം പുരോഗമിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഡേറ്റിംഗ് പ്രോത്സാഹിപ്പിക്കുകയല്ല പരീക്ഷണത്തിന്റെ ഉദ്ദേശ്യമെന്ന് ഫെയ്‌സ്ബുക്ക് അര്‍ദ്ധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യതയ്ക്ക് മുന്തിയ പരിഗണനയാകും ഫെയ്‌സ്ബുക്കിന്റെ ഡേറ്റിംഗ് ഫീച്ചര്‍ നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം തിരഞ്ഞെടുക്കാന്‍ കഴിയും. ഇത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പ്രൊഫൈലുകള്‍ പരസ്പരം കാണാനാകൂ. പുതിയ പ്രൊഫൈല്‍ തയ്യാറാക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ നിങ്ങളുടെ ഡേറ്റിംഗ് പ്രൊഫൈല്‍ പരിശോധിക്കാന്‍ അനുവാദം നല്‍കണോ എന്ന ചോദ്യമുയരും.

ഇനി ലിംഗം തിരഞ്ഞെടുക്കുക. സ്ഥലം, നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മുതലായവ നല്‍കണം. നിങ്ങളുടെ ഇഷ്ടത്തെയും ഗ്രൂപ്പുകളെയും പറ്റി ഫെയ്‌സ്ബുക്കിന് നന്നായി അറിയാം. അതിനാല്‍ ബാക്കി ജോലി അവര്‍ തന്നെ ചെയ്തുകൊള്ളും. നിങ്ങള്‍ക്ക് താത്പര്യമുള്ള പ്രൊഫൈലുകളുമായി മെസഞ്ചര്‍ അല്ലെങ്കില്‍ വാട്‌സാപ്പ് വഴി ചാറ്റ് ചെയ്യുക.

Advertisement

ഫെയ്‌സ്ബുക്ക് ഡേറ്റിംഗിന് വേണ്ടി പുതിയൊരു ആപ്പ് ഉണ്ടാക്കുകയല്ല ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ലഭ്യമാക്കുന്ന ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും.

സ്മാർട്ഫോൺ കാരണം ഇല്ലാതായ 13 ഉപകരണങ്ങൾ!

Best Mobiles in India

Advertisement

English Summary

Facebook Starts Testing its Upcoming Dating Feature