നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സ്മാര്‍ട്ടാക്കാനുളള ടിപ്‌സ് ആന്‍ഡ് ട്രിക്‌സ്


ഫേസ്ബുക്ക് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമാണ്, ഇതില്‍ കോടികണക്കിന് ആളുകളാണ് തങ്ങളുടെ പോസ്റ്റുകള്‍ മറ്റാളുകളുമായി പങ്കിടുന്നത്. എന്നാല്‍ ഫേസ്ബുക്കും മാറുന്ന ഈ സമയത്തിന് അനുസരിച്ച് തങ്ങളെ നവീകരിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് അനേകം ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. മാത്രമല്ല ഇപ്പോള്‍ മൊബൈലിലും പിസിയിലും മുന്‍പരത്തേക്കാള്‍ മികച്ച രീതിയില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് അനുഭവം ഉണ്ടാകുന്നു. സമയാ സമയങ്ങളില്‍ ഫേസ്ബുക്ക് അവരുടെ പേജുകളില്‍ അനേകം മാറ്റങ്ങളാണ് വരുത്തുന്നത്, ഇത് അതിന്റെ ഉപയോക്താക്കളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോടൊപ്പം മറ്റനേകം കാര്യങ്ങളും എളുപ്പമാക്കുന്നു.
ഇന്ന് നമുക്ക് കുറച്ച് ഫേസ്ബുക്ക് ആപുകളെക്കുറിച്ച് നോക്കാം, ഇതുപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും.

FakeOFF Be Safe

ഇസ്രായേല്‍ ടെക് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ഫേക്ക് ഓഫ് ആപിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് പ്രൊഫൈല്‍ സര്‍ച്ച് ചെയ്യാന്‍ സാധിക്കും.

Pipe

പൈപ് ആപിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വലിയ സൈസുളള ഫയലുകള്‍ പോലും വളരെ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങള്‍ ഫയല്‍ ഈ ആപില്‍ ഡ്രാഗ്് ആന്‍ഡ് ഡ്രോപ് ചെയ്താല്‍ മാത്രം മതിയാകും. പൈപ് ആപിന്റെ സഹായത്തോടെ 1ജിബി വരെയുളള ഫയലുകള്‍ നിങ്ങള്‍ക്ക് സുഖമായി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

 

Norton Safe Web

നോര്‍ട്ടന്‍ ആന്റി വൈറസിന്റെ പേര് നിങ്ങളല്ലാവരും കേട്ടിട്ടുണ്ടാവും. ഫേസ്ബുക്കില്‍ നോര്‍ട്ടന്‍ സേഫ് വെബിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊഫൈലിന്റെ തിരയല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.

 

ResumeUP

റെസ്യൂം യുപി ആപിന്റെ സഹായത്തോടെ ലിങ്ക്ട് ഇന്‍, ഫേസ്ബുക്ക് പ്രൊഫൈല്‍ എന്നിവയില്‍ നിങ്ങളുടെ സിവി ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ഇതില്‍ ഡാറ്റാ ഷീറ്റ് ഉണ്ടാക്കാനുളള ഓപ്ഷനും നല്‍കിയിരിക്കുന്നു.

 

Jobvite

ജോബ്‌വൈറ്റ് ഫേസ്ബുക്ക് ആപിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ധാരാളം കമ്പനികളുടെ ജോലി വാഗ്ദാനങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡാറ്റയ്ക്ക് അനുസരിച്ച് ലഭിക്കുന്നതാണ്.

 

Read More About: facebbok account smart news

Have a great day!
Read more...