വര്‍ച്വല്‍ റിയാലിറ്റി കമ്പനിയായ ഒകുലസിനെ ഫേസ്ബുക് ഏറ്റെടുത്തു


മൊബൈല്‍ അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപിനെ 1900 കോടി ഡോളറിന് ഏറ്റെടുത്തതിനു പിന്നാലെ വര്‍ച്വല്‍ റിയാലിറ്റി കമ്പനിയായ ഒകുലസ് VR -നെയും ഏറ്റെടുത്തു. 200 കോടി ഡോളറിനാണ് ഇടപാട്. ഇതില്‍ 400 മില്ല്യന്‍ ഡോളര്‍ പണമായും 23.1 മില്ല്യന്‍ ഫേസ്ബുക് ഷെയറുകളുമാണ് നല്‍കുക.

Advertisement

ഒരു ഉത്പന്നം പോലും വിപണിയിലിറക്കിയിട്ടില്ലെങ്കിലും വര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ അത്ഭുതമായ കമ്പനിയെ ഏറ്റെടുത്തതുവഴി എന്താണ് ഫേസ്ബുക് ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല. വീഡിയോ ഗെയിമികള്‍ക്ക് 3 ഡി അന്തരീക്ഷം ലഭ്യമാക്കുന്ന ഹെഡ് സെറ്റാണ് ഒകുലസിന്റെ പ്രധാന ഉത്പന്നം. കമ്പനി പുറത്തിറക്കിയ ഒകുലസ് റിഫ്റ്റ് എന്ന ഹെഡ്‌സെറ്റിന്റെ പ്രോടോടൈപ് ഇതിനോടകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞു.

Advertisement

കഴിഞ്ഞ ജനുവരിയില്‍ ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് ഒകുലസ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്. വീഡിയോ ഗെയിം കളിക്കുന്നവര്‍ ഹെഡ് സെറ്റ് ധരിച്ചാല്‍ സ്‌ക്രീനിനു പകരം 3 ഡി വസ്തുക്കളെ കൊണ്ട് നിര്‍മിച്ച വര്‍ച്വല്‍ അന്തരീക്ഷമാണ് കാണുക. അതായത് പുറത്തിരുന്ന് ഗെയിം നിയന്ത്രിക്കുന്നതിനു പകരം ഗെയിമില്‍ പങ്കാളയാവുന്ന അനുഭൂതി ലഭിക്കും.

എന്നാല്‍ നിലവില്‍ ഗെയിമിംഗ് മേഘലയില്‍ ഫേസ്ബുക് കാലെടുത്തുവച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ ഈ ഏറ്റെടുക്കല്‍ ഏതുരീതിയിലാണ് പ്രയോജനപ്പെടുത്തുക എന്ന് വ്യക്തമല്ല. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഫേസ്ബുക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞത് ഇങ്ങനെയാണ്.

'അസാധ്യമായതിനെ സാധ്യമാക്കുക എന്നതാണ് ഒകുലസ് ചെയ്യുന്നത്. വെര്‍ച്വല്‍ ഗെയിം ഹെഡ്‌സെറ്റിനു പുറമെ ശഗയിമിംഗുമായി ബന്ധപ്പെട്ട നിരവധി ഉത്പന്നങ്ങള്‍ ഒകുലസ് വികസിപ്പിക്കുന്നുണ്ട്. അതില്‍ അവരെ സഹായിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഫേസ്ബുക്കിനു കീഴില്‍ സ്വതന്ത്രമായിത്തന്നെ അവര്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഇത് തുടക്കം മാത്രമാണ്. ഭാവിയില്‍ മറ്റുപല കണ്ടുപിടുത്തങ്ങള്‍ക്കും ഒകുലസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കും'.. ഇതാണ് സുക്കര്‍ബര്‍ഗ് പറഞ്ഞ വാക്കുകള്‍.

Advertisement

2012-ലാണ് ഒകുലസ് വര്‍ച്വല്‍ ഗെയിമിംഗ് ഹെഡ്‌സെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിന്റെ പ്രോടോടൈപ് മികച്ച പ്രതികരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്തായാലും നാളെയുടെ സാേങ്കതിക വിദ്യയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് ഏറ്റെടുക്കലിനോടനുബന്ധിച്ച് സുക്കര്‍ബര്‍ഗ് പറഞ്ഞിരിക്കുന്നത്. ഇത് എങ്ങനെയായിരിക്കും എന്ന് കാത്തിരുന്ന് കാണാം.

Best Mobiles in India

Advertisement