സുരക്ഷ ശക്തമാക്കാന്‍ ഫെയ്‌സ്ബുക്ക് മൊബൈല്‍ നമ്പര്‍ വാങ്ങും



90 കോടി ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഫെയ്‌സ്ബുക്ക് ഫോണ്‍ നമ്പറുകള്‍ ശേഖരിക്കാനൊരുങ്ങുന്നു. ലിങ്ക്ഡ്ഇന്‍, ഇഹാര്‍മണി പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ പാസ്‌വേര്‍ഡ് ഹാക്കിംഗ് നടന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കും ഉപയോക്താക്കളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ന്യൂസ്ഫീഡില്‍ ലളിതമായ സെക്യൂരിറ്റി ടിപ്പുകള്‍ പിന്തുടരൂ എന്ന ലിങ്ക് പ്രത്യക്ഷപ്പെടുന്നതാണ്.

ആ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ സൈറ്റിന്റെ സെക്യൂരിറ്റി പേജില്‍ എത്തുന്നതാണ്. അവിടെ നിന്നും ഒരു പുതിയ പാസ്‌വേര്‍ഡ് ഉപയോക്താക്കള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കൂടാതെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എങ്ങനെ മനസ്സിലാക്കാം എന്ന് സംബന്ധിച്ച ചില ഉപദേശങ്ങളും ഇതില്‍ കാണാം. പാസ്‌വേര്‍ഡ് നല്‍കിയ ശേഷം ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൂടി നല്‍കണം. ഫോണ്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലിലേക്ക് പാസ്‌വേര്‍ഡ് മാറിയെന്ന ടെക്സ്റ്റ് മെസേജ് ലഭിക്കും. വരും ദിവസങ്ങളിലായി ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കം.

Advertisement

ലിങ്ക്ഡ്ഇന്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്‌തോ? പരിശോധിക്കൂ

Advertisement

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമ്പോള്‍ ഓരോ ഉപയോക്താവിന്റേയും നമ്പര്‍ ഉള്ളതിനാല്‍ കമ്പനിക്ക് അക്കൗണ്ട് പാസ്‌വേര്‍ഡ് ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത് ഭാവിയിലെ ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.

Best Mobiles in India

Advertisement