ആകാശത്തുനിന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ ഫേസ്ബുക്


ഇത് സൈബര്‍ യുഗമാണ്. എന്തിനും ഏതിനും ഇന്റര്‍നെറ്റ് അത്യന്താപേക്ഷിതം. എന്നാല്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഇന്റര്‍നെറ്റ് ലഭ്യമാവുന്നുണ്ടോ.. ഒരിക്കലുമില്ല. പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളില്‍. മിക്ക രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

Advertisement

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ഉടമ മാര്‍ക് സുക്കര്‍ബര്‍ഗ്.

Advertisement

ആകാശത്തു നിന്ന് ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് അദ്ദേഹം വിഭാവന ചെയ്യുന്നത്. ഡ്രോണുകളുടെ (ചെറിയ വിമാനം) സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

ഇതിനായി വിവിധ ടെക് കമ്പനികളുടെ സഹായത്തോടെ സുക്കര്‍ബര്‍ഗ് രൂപീകരിച്ച ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് എന്ന കൂട്ടായ്മയും പരിശ്രമം തുടങ്ങി എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് ലോഞ്ച് ചെയ്തത്.

സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ ആണ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാനായി ഉപയോഗിക്കുക. ഏതെങ്കിലും പ്രദേശത്ത് ഉയരത്തില്‍ മാസങ്ങളോളം നില്‍ക്കാന്‍ സാധിക്കുന്ന ഡ്രോണുകള്‍ ആയിരിക്കും ഇത്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത പ്രദേശങ്ങളില്‍ ആകാശത്ത് ഈ ഡ്രോണുകള്‍ നിര്‍ത്തുകയും അതിലൂടെ പ്രദേശത്ത് ഇന്റര്‍നെറ്റ് ലഭ്യമാക്കുകയുമാണ് പദ്ധതി.

Advertisement
Best Mobiles in India

Advertisement