യാത്ര പോകുമ്പോൾ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടുപോയി; തിരിച്ചു വീട്ടിലെത്തിയപ്പോൾ വീട് കാലി!


ഒരു യാത്ര പോകുമ്പോൾ നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യം ഉണ്ട്. ഫേസ്ബുക്കിൽ കയറി ഉടൻ സ്റ്റേറ്‌സ് ഇടും താൻ യാത്ര പോകുകയാണെന്ന്. ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് നിന്നും ഇവിടെ വരെ പോകുകയാണ് എന്ന് കൃത്യമായി പോസ്റ്റിൽ പറഞ്ഞിരിക്കും. ഇത് മാത്രമല്ല, ആരെങ്കിലും എന്തെങ്കിലും കമന്റ് ഇട്ട് ചോദിച്ചാൽ ഉടൻ തന്നെ മറുപടിയായി ഞാൻ ഇവിടെ എത്തി അവിടെ എത്തി എന്ന് തുടങ്ങി കൃത്യമായ അപ്‌ഡേറ്റും കൊടുക്കും.

Advertisement

കള്ളന്മാർക്ക് വീട്ടിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കാൻ ഇതിലും നല്ല ഒരു സൗകര്യം വേറെയില്ല എന്ന കാര്യം ഓർക്കാതെ പലരും ചെയ്യുന്ന ഈ മണ്ടത്തരം പലപ്പോഴും വലിയ വലിയ മോഷണങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പല സംഭവങ്ങളും തെളിയിച്ച കാര്യമാണ്. പ്രത്യേകിച്ച് വീട്ടിൽ ഉള്ള എല്ലാവരും പുറത്ത് പോകുമ്പോൾ ഇത്തരം പോസ്റ്റുകൾ പബ്ലിക്ക് ആയി ഇടുന്ന അവസ്ഥയിൽ. അത്തരം ഒരു സംഭവമാണ് ബാംഗ്ളൂരുവിൽ കഴിഞ്ഞ ദിവസം നടന്നത്.

Advertisement

ബംഗളൂരു ആർ ടി നഗർ നിവാസിയായ ഒരു യുവതി നഗരത്തിന് പുറത്തേക്ക് ട്രിപ്പ് പോകുന്ന കാര്യം ഫേസ്ബുക്ക് വഴി സ്റ്റേറ്സ് ഇട്ടിരുന്നു. അങ്ങനെ തിരിച്ചുവന്നപ്പോഴാണ് വീട് കൊള്ള നടത്തിയ കാര്യം കണ്ടത്. വീട്ടിലുള്ള സ്വർണ്ണവും പണവും ഇരുചക്ര വാഹനവും യുവതിക്ക് നഷ്ടമാകുകയായിരുന്നു.

തന്റെ സഹോദരനോടൊപ്പം ആർ ടി നഗറിൽ താമസിക്കുന്ന പ്രേമലത എന്ന സ്ത്രീയാണ് ആർ ടി നഗർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. താൻ കുടുംബത്തോടൊപ്പം അയൽസംസ്ഥാനമായ തമിഴ്നാട്ടിലേക്ക് അമ്പലങ്ങളും മറ്റും കാണാനായി ഒരു യാത്ര പോകുകയാണെന്ന കാര്യം ഫേസ്ബുക്ക് സ്റ്റേറ്‌സ് ആയി ഇട്ടിരുന്നെന്നും അങ്ങനെ യാത്രക്ക് ശേഷം തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടതെന്നും യുവതി പോലീസിനോട് പറയുകയുണ്ടായി.

Advertisement

ഇരുചക്ര വാഹനം, 5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ ആഭരണങ്ങൾ, 57000 രൂപ എന്നിവയാണ് നഷ്ടമായതെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു. അയല്പക്കത്തുള്ള തെരുവിലും മറ്റുമുള്ള സിസിടിവികൾ ശരിയാംവിധം പ്രവർത്തിക്കുന്നില്ലായിരുന്നു എന്നതും മോഷ്ടാക്കൾക്ക് വിനയായി. ഏതായാലും ഇതുപോലുള്ള സംഭവങ്ങളിൽ നിന്നെല്ലാം യാത്ര പോകുമ്പോൾ ഫേസ്ബുക്ക് സ്റ്റേറ്‌സ് ഇടുന്ന ഏതൊരാളും അല്പമൊന്ന് പാഠം ഉൾക്കൊള്ളുക എന്നു മാത്രമേ പറയാനുള്ളൂ.

പഴയ ഐഫോൺ ഉണ്ടെങ്കിൽ വിൽക്കാൻ വരട്ടെ, അതിനെ ഒരു വെബ്ക്യാം ആക്കി മാറ്റാം

Best Mobiles in India

Advertisement

English Summary

Facebook Travel Status Lead Burglars to Home