അടിമുടി മാറ്റങ്ങളോടെ ഫേസ്ബുക്ക്! പുതിയ സൗകര്യങ്ങൾ അറിയാം!


ഈയടുത്ത കാലത്തായി കാതലായ ഒരുപിടി മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. ഡാറ്റ ചോർന്ന വിവാദവുമായി ബന്ധപ്പെട്ട ഒരുപിടി പ്രശ്നങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് തങ്ങളുടെ ഏറ്റവും വലിയ സംരംഭമായ ഫേസ്ബുക്കിലും അതിന് പുറമെ വാട്സാപ്പിലും ഇൻസ്റാഗ്രാമിലും എല്ലാം തന്നെ നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇതിനായി പല പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുമുണ്ട്, പലതും കമ്പനിയുടെ പദ്ധതികളിലുമുണ്ട്.

അതിന്റെ ഭാഗമായി ഒരുപിടി മാറ്റങ്ങൾ ഇപ്പോൾ തന്നെ ഫേസ്ബുക്ക് മൊബൈൽ ആപ്പിൽ പ്രകടമായിട്ടുണ്ട്. ആപ്പിന്റെ ഇന്റർഫേസ് തന്നെ ഇപ്പോൾ ആകെ മാറിയിട്ടുണ്ട്. മുകളിലെ പുതിയ ടാബുകൾ, പ്രൊഫൈലിലെ മാറ്റങ്ങൾ, പുതിയ സെറ്റിങ്ങ്സുകൾ തുടങ്ങി ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ തന്നെ ഫേസ്ബുക്ക് ആപ്പ് തുറന്നു നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇതിനും പുറമെയായി പേജുകളിലും ഫേസ്ബുക്ക് ബിസിനസിലും ചില മാറ്റങ്ങൾ വരുകയാണ്.

അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വെറും സോഷ്യൽ മീഡിയ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് എന്ന നിലയിൽ നിന്നും ഫേസ്ബുക്കിനെ മാറ്റി ഒരുപിടി മറ്റ് മികച്ച സൗകര്യങ്ങൾ കൂടെ ഉൾപ്പെടുത്തി കൂടുതൽ ജനകീയവും ഉപകാരപ്രദവുമാക്കുക എന്ന ആശയം. ഇതിനായി നിലവിൽ പല സൗകര്യങ്ങളും കമ്പനി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഇനി അവതരിപ്പിക്കാൻ പോകുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഒരു റെസ്റ്റോറന്റ് പേജിൽ കയറി അത് വഴി ഭക്ഷണം ബുക്ക് ചെയ്യാൻ സാധിക്കുന്നതടക്കം.

ഇത്തരം സൗകര്യങ്ങൾ വരുന്നതോടെ ഫേസ്ബുക് വെറും സോഷ്യൽ മീഡിയ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് എന്നതിൽ നിന്നും മാറി സമൂഹത്തിന്റെ പല തട്ടിലുള്ള പല ആളുകൾക്ക് വ്യത്യസ്ത സൗകര്യങ്ങൾ നൽകുന്ന ഒന്നായി മാറും. അതൊരുപക്ഷേ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെങ്കിലും മറ്റു പല സേവനങ്ങൾക്കും അവരുടെ ബിസിനസിൽ കാര്യമായ നഷ്ടം ഉണ്ടാക്കുകയും ചെയ്‌തേക്കും.

ഉദാഹരണത്തിന് സൊമാറ്റോ പോലൊരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് നൽകുന്ന അതേ സേവനങ്ങൾ അതിൽ ഉള്ളതിനേക്കാൾ കോടിക്കണക്കിന് അധികം ഉപഭോക്താക്കൾ ഉള്ള ഫേസ്ബുക്കിൽ കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും.. അത് ഈ കമ്പനിയെ സാരമായി ബാധിക്കുകയും നഷ്ടം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ തന്നെ ഫേസ്ബുക്കിന്റെ പുതിയ ഈ നീക്കങ്ങളെ അല്പം ഭയത്തോടെ മറ്റു കമ്പനികൾ കാണേണ്ടതുമുണ്ട്.

ആൻഡ്രോയ്ഡ് പിയുടെ 4 തകർപ്പൻ സവിശേഷതകൾ

Most Read Articles
Best Mobiles in India
Read More About: facebook news technology

Have a great day!
Read more...

English Summary

Facebook Updating with Plenty of Latest Features