ഭയപ്പെടേണ്ടതില്ല ! എസ്.ബി.ഐ കോണ്ടാക്ട് ലെസ് കാര്‍ഡ് സുരക്ഷിതം തന്നെ


വൈഫൈ സിംബലുള്ള എസ്.ബി.ഐ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് മറാത്തി ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. ഇത്തരം കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്താന്‍ പിന്‍ നമ്പര്‍ ആവശ്യമില്ലെന്നും ധാരാളം ഉപയോക്താക്കളുടെ പണം നഷ്ടമായെന്നുമൊക്കെയാണ് വീഡിയോ പ്രചരിച്ചത്.

Advertisement

അന്വേഷണത്തില്‍ കണ്ടെത്തി

എന്നാല്‍ ഇത് തികച്ചും തെറ്റായ കാര്യമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിലാണ് വീഡിയോ തെറ്റാണെന്നും കാര്‍ഡ് സുരക്ഷിതമാണെന്നും കണ്ടെത്താനായത്. ലോകമെമ്പാടും കോടിക്കണക്കിനു ഉപയോക്താക്കള്‍ സുരക്ഷിതമായി ഉപയോഗിച്ചുവരുന്നതാണ് കോണ്ടാക്ട് ലെസ് കാര്‍ഡുകള്‍ അഥവാ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എനേബിള്‍ഡ് കാര്‍ഡുകള്‍.

Advertisement
വീഡിയോയില്‍ പറയുന്നത്.

POS ഡിവൈസിന്റെ സഹായമില്ലാതെ ചെറിയ രീതിയിലുള്ള ഡാറ്റാ ട്രാന്‍സ്ഫറിനു സഹായകമാണ് ഇത്തരം കാര്‍ഡ്. എന്‍.എഫ്.സി ചിപ്പ് അധിഷ്ഠിതമായാണ് ഇതിന്റെ പ്രവര്‍ത്തനം. എ.ടി.എം മെഷിനിലെത്തി കാര്‍ഡൊന്നു വീശിയപ്പോള്‍തന്നെ പണം നഷ്ടപ്പെട്ടുവെന്നാണ് മറാത്തി ഭാഷയില്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്.

ഇത്തരം കാര്‍ഡ്

ഫെയ്‌സ്ബുക്ക് ഉപയോക്താവായ ഹരീഷ് ഷെട്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രകാശ് പാട്ടീല്‍ എന്ന വ്യക്തിക്കാണ് പണം നഷ്ടപ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നു. സൂക്ഷിക്കുക പിന്‍ നമ്പര്‍ പോലും ആവശ്യമില്ലാത്ത ഇത്തരം കാര്‍ഡ് നിങ്ങളുടെ പണം അപഹരിക്കും എന്നൊക്കെയാണ് വീഡിയോയില്‍ പറയുന്നത്.

പ്രചരിക്കുന്നുണ്ട്.

ഇക്കാര്യങ്ങള്‍ തെളിയിക്കാനായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പത്തു രൂപയും പട്ടീല്‍ പിന്‍വലിച്ചു. ശേഷം ഇത്തരം കാര്‍ഡ് ബാങ്കില്‍ തിരികെ നല്‍കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെന്നും വിഡിയോയിലൂടെ ആവശ്യപ്പെടുന്നു. വാട്‌സ് ആപ്പിലൂടെയും ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

പണമിടപാട്

വൈഫൈ സിംബലുള്ള കാര്‍ഡ് എസ്.ബി.ഐ മാത്രമല്ല മറിച്ച് എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളും നല്‍കുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ എന്‍.എഫ്.സി അധിഷ്ഠിതമാണ്. ഉപയോക്താവിന് പണമിടപാട് ലളിതമാക്കാനാണ് ഇത്തരം സംവിധാനമെന്നും പണം നഷ്ടമാകില്ലെന്നും ഇന്ത്യടുഡേ നടത്തിയ അന്വേഷണത്തില്‍ എസ്.ബി.ഐ ബാങ്ക് അധികൃതര്‍ പറയുന്നു.

ഇത്തരം കാര്‍ഡുകളുടെ പ്രത്യേകത.

പണമിടപാടു നടത്തുമ്പോള്‍ കാര്‍ഡ് നല്‍കേണ്ടതില്ല എന്നതാണ് ഇത്തരം കാര്‍ഡുകളുടെ പ്രത്യേകത. റിസര്‍വ് ബാങ്കിന്റെ നിയമാവലി പ്രകാരം പരമാവധി 2,000 രൂപ മാത്രമേ കോണ്ടാക്ട് ലെസ് കാര്‍ഡിലൂടെ പിന്‍ നമ്പരില്ലാതെ പണമിടപാട് നടത്താനാകൂ.

സൈബര്‍ ക്രൈമിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും

Best Mobiles in India

English Summary

Fact Check: Don't get panicked by viral post about SBI's contactless card