സിനിബോട്ട് ക്യാമറ ടെക്ക്‌നോളജി ഇനി മലയാളം സിനിമയിലേക്കും


സിനിബോട്ട് ക്യാമറയെക്കുറിച്ച് മലയാള സിനിമാ പ്രേമികൾ അധികമൊന്നും കേട്ടിരിക്കാൻ വഴിയില്ല. പേരു സൂചിപ്പിക്കുന്നതു പൊലെത്തന്നെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്യാമറ സംവിധാനമാണ് സിനിബോട്ട്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ചലിപ്പിക്കാനാകുന്ന റോബോട്ടിക് കൈകളുള്ള ക്യാമറ സംവിധാനമാണിത്.

Advertisement

സഹായമുപയോഗിച്ചുവരികയാണ്.

ഹോളിവുഡ് സിനിമകളിൽ ഏറെ നാളുകളായി ഈ ക്യാമറയുടെ സഹായമുപയോഗിച്ചുവരികയാണ്. സ്ലോ മോഷൻ ഷോട്ടുകൾ ചിത്രീകരിക്കാൻ സിനിബോട്ടിനെക്കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഓരോ ഷോട്ടും വളരെ മിഴിവോടെയും കൃത്യതയോടെയും പകർത്താനുള്ള കഴിവ് സിനിബോട്ടുകൾക്കുണ്ട്.

Advertisement
ഷോട്ടുകൾ ചിത്രീകരിക്കും

ഡിജിറ്റൽ ഡ്രോയിംഗ് അനുസരിച്ച് ട്രാക്കിലൂടെ സഞ്ചരിച്ച് സിനിബോട്ട് ഷോട്ടുകൾ ചിത്രീകരിക്കും. ഒരുതവണ പോലും ഫോക്കസ് നഷ്ടപ്പെടില്ലെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് ഹോളിവുഡിൽ സിനിബോട്ടുകൾക്ക് പ്രചാരമേറിയതും.

അതിശയിക്കേണ്ടതില്ല.

ഹോളിവുഡിലെ നിരവധി ആക്ഷൻ ചിത്രങ്ങളും ഹൊറർ ചിത്രങ്ങളും അതിന്റെ പൂർണതയിലെത്തിയത് സിനിബോട്ടുകളുടെ സഹായത്താലാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. റോബട്ടിക് ക്യാമറ ഉപയോഗിച്ചുള്ള ഇത്തരം ചിത്രങ്ങളുടെ ട്രയിലർ പോലും ഏവരെയും അതിശയിപ്പിക്കുന്നതാണ്.

ആക്ഷൻ രംഗങ്ങളുണ്ടായിരുന്നു

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ വരത്തൻ എന്ന ചിത്രം അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുണ്ടായിരുന്നു. ഇത് ഏവരും ചർച്ചചെയ്തതുമാണ്. ഫഹദ് ഫാസിലിന് പുത്തൻ ഗെറ്റപ്പ് നൽകിയ ചിത്രം സിനിമാലോകത്ത് വലിയ ചർച്ചാവിഷയമായിരുന്നു. എന്നാൽ ഇതിലും ഗംഭീരമാകും സിനിബോട്ട് ഉപയോഗിച്ച് ചിത്രീകരിക്കാൻ പോകുന്ന പുതിയ ചിത്രം.

ഈ സിനിമയിലാണ്

'ട്രാൻസ്' എന്നാണ് ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിന്റെ പേര്. ആറു വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ സിനിമയിലാണ് സിനിബോട്ട് ഉപയോഗിച്ചുള്ള ചിത്രീകരണം മലയാളത്തിലാദ്യമായി നടക്കുക.

ക്യാമറ

സിനിബോട്ട് സംവിധാനം ഉപയോഗിക്കാനായി പുത്തൻ ക്യാമറകളും അണിയറപ്രവർത്തകർ വാങ്ങിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. സിനിബോട്ട് ക്യാമറ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം. എന്തായാലും സിനിബോട്ടിന്റെ മലയാളത്തിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് സിനിമാലോകം.

Best Mobiles in India

English Summary

fahadh faasil's trance will be the first to introduce this camera technology to malayalam cinema