കാണാതായ വിമാനത്തിന്റെ പേരിലും മാല്‍വേറുകള്‍!!!


കാണാതായ മല്‍ഷ്യന്‍ വിമാനം കണ്ടെത്തിയെന്നോ മറ്റോ ഉള്ള വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ കണ്ടാല്‍ ക്ലിക് ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ഇത്തരം തലക്കെട്ടുമായി വരുന്ന പല വാര്‍ത്തകളും ഹാക്കര്‍മാരുടെ വിക്രിയകളാണ്. മാല്‍വേറുകള്‍ കടത്തിവിടാനുള്ള തന്ത്രമാണ് ഇത്തരം വാര്‍ത്തകള്‍ എന്നു വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട് ചെയ്യുന്നു.

Advertisement

metro.co.uk പറയുന്നതനുസരിച്ച്് ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വാര്‍ത്ത എന്ന പേരിലായിരിക്കും ഈ ലിങ്കുകള്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സഹിതം ബ്രേക്കിംഗ് ന്യൂസ് എന്ന പേരില്‍ വരുന്ന ഇത്തരം വാര്‍ത്തകളുടെ ലിങ്കില്‍ ക്ലിക് ചെയ്യുന്നതോടെ അത് ഷെയര്‍ ചെയ്യാനും ലൈക് ചെയ്യാനും ആവശ്യപ്പെടും.

Advertisement

നിലവില്‍ ആളുകള്‍ ഏറെ ആംകാംഷയോടെ വായിക്കുന്ന വാര്‍ത്തകളിലൊന്നാണ് വിമാനത്തിന്റേത്. അതുകൊണ്ടുതന്നെയാണ് ഈ വാര്‍ത്തയിലൂടെ മാല്‍വെയറുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ വ്യാപിപ്പിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നത്.

Best Mobiles in India

Advertisement