എസിയുള്ള ഹെല്‍മറ്റ് എത്തിക്കഴിഞ്ഞു; ഇനി വിയര്‍ക്കാതെ ബൈക്കോടിക്കാം


ബൈക്ക് യാത്രക്കാരുടെ സുരക്ഷും ഹെല്‍മറ്റുമായി വലിയ ബന്ധമുണ്ട്. എന്നാല്‍ ഇരുചക്രവാഹന വ്യവസായ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്നത് പോലുള്ള മാറ്റങ്ങളൊന്നും ഹെല്‍മറ്റ് വിപണിയില്‍ ദൃശ്യമല്ല. ചില്ലറ മുഖംമിനുക്കലുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും രൂപത്തിലും ഘടനയിലുമൊന്നും കാര്യമായ ഒരുമാറ്റവും വന്നിട്ടില്ല.

Advertisement

സ്‌കള്ളി എആര്‍ ഹെല്‍മറ്റ്

എന്നാല്‍ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പല കോണുകളിലും ആരംഭിച്ചിട്ടുണ്ട്. 2016-ല്‍ പാതിവഴിയില്‍ നിര്‍ത്തിയ സ്‌കള്ളി എആര്‍ ഹെല്‍മറ്റ് പ്രോജക്ടിന് ഇപ്പോള്‍ ജീവന്‍ വച്ചിരിക്കുന്നത് ഈ മാറ്റത്തിന്റെ സൂചനയാണ്.

Advertisement
ബൈക്കോടിക്കുമ്പോള്‍

വേനല്‍ക്കാലത്ത് ഹെല്‍മറ്റ് വച്ച് ബൈക്കോടിക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പല വഴികളുമുണ്ട്. പക്ഷെ അതുപോലെ ചൂടില്‍ നിന്ന് തടിതപ്പാനാകില്ല! ഇന്ത്യ പോലെ പൊതുവെ ചൂടുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റിന്റെ 'ചൂട്' നിരന്തരം അറിയുന്നവരാണ്.

ഫെഹര്‍ ACH-1

ഈ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് ബ്ലൂആര്‍മര്‍ ഹെല്‍മറ്റ് കൂളര്‍ ഇന്ത്യന്‍ വിപണിയിലിറക്കിയത്. എന്നാല്‍ ഇത് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം ആവശ്യമായിരുന്നു. മാത്രമല്ല ഇടയ്ക്കിടെ ചാര്‍ജും ചെയ്യണം. അതുകൊണ്ട് തന്നെ ഹെല്‍മറ്റ് കൂളറിന് വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.

ഹെല്‍മറ്റ് കൂളറിന്റെ പോരായ്മകള്‍ പരിഹരിച്ച് എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള ഹെല്‍മറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഫെഹര്‍. എസിയുള്ള ആദ്യ ഹെല്‍മറ്റായി മാറിയിരിക്കുകയാണ് ഫെഹര്‍ ACH-1.

സ്റ്റീവ് ഫെഹര്‍

അമേരിക്കക്കാരനായ സ്റ്റീവ് ഫെഹര്‍ രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റ് പ്രവര്‍ത്തിക്കുന്നത് തെര്‍മോഇലക്ട്രിക് സാങ്കേതികവിദ്യയിലാണ്. ഇത് തണുപ്പ് ഹെല്‍മറ്റിനകത്ത് ഒരുപോലെ വിതരണം ചെയ്യും. ട്യൂബുലാര്‍ സ്‌പേസര്‍ തുണിയാണ് ഹെല്‍മറ്റിനകത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഫെഹര്‍ പേറ്റന്റും സ്വന്തമാക്കിക്കഴിഞ്ഞു. റോള്‍സ് റോയ്‌സ്, ബെന്റ്‌ലെ, ലക്‌സസ്, ഫെറാറി, ഇന്‍ഫിനിറ്റി തുടങ്ങിയ മുന്തിയയിനം കാറുകളുടെ സീറ്റുകളില്‍ ഉപയോഗിക്കുന്നത് തെര്‍മോ ഇലക്ട്രിക് സാങ്കേതികവിദ്യയാണ്.

ബൈക്കിലെ ബാറ്ററിയുമായി ഘടിപ്പിച്ചാണ്

ബൈക്കിലെ ബാറ്ററിയുമായി ഘടിപ്പിച്ചാണ് ഹെല്‍മറ്റ് ഉപയോഗിക്കേണ്ടത്. ഇതിനുള്ള ക്വിക് ഡിസ്‌കണക്ട് കോര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഹെല്‍മറ്റ് വരുന്നത്. പ്രത്യേക ബാറ്ററി യൂണിറ്റും പ്രയോജനപ്പെടുത്താം. 3000 mAh ബാറ്ററിയില്‍ രണ്ട് മണിക്കൂറും 12000 mAh ബാറ്ററിയില്‍ 6 മണിക്കൂറും ഹെല്‍മറ്റ് പ്രവര്‍ത്തിക്കുമെന്ന് ഫെഹര്‍ അവകാശപ്പെടുന്നു.

ഹെല്‍മറ്റിന്റെ വില

ലോകോത്തര ഹെല്‍മറ്റ് ബ്രാന്‍ഡുകളായ ഷോയി, അരായ്, ഷൂബെര്‍ത്ത് മുതലായവയിലേത് പോലെ ഫൈബര്‍ ഗ്ലാസാണ് ACH-1-ന്റെ നിര്‍മ്മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. ഭാരം വെറും 1450 ഗ്രാം. DOT, ECE 22.05 സര്‍ട്ടിഫിക്കറ്റുകളോട് കൂടിയ ഹെല്‍മറ്റിന്റെ വില 599 ഡോളര്‍ (ഏകദേശം 42000 രൂപ) ആണ്.

Best Mobiles in India

English Summary

Feher Helmets launches ACH-1 fully air conditioned helmet