ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച 5 ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍


ഇന്ത്യയില്‍ ഇത് ഉത്സവങ്ങളുടെ കാലമാണ്. നവരാത്രി തുടങ്ങിക്കഴിഞ്ഞു. ദീപാവലി ഉടന്‍ എത്തും. പതിവു പോലെ ടാബ്ലറ്റ്, സ്മാര്‍ട് ഫോണ്‍ വിപണിയും ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

Advertisement

മുമ്പൊക്കെ വില മാത്രമായിരുന്നു സാധാരണ ഉപഭോക്താക്കള്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇന്ന് സാങ്കേതികതയുടെ കാര്യത്തിലും നിലവാരത്തിലും സാധാരണ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Advertisement

മിതമായ വിലയില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടു കൂടിയ ഉപകരണങ്ങള്‍ വാങ്ങാനാണ് എല്ലാവരും താല്‍പര്യപ്പെടുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ എണ്ണിയാല്‍ തീരാത്ത അത്രയും ടാബ്ലറ്റുകളില്‍ നിന്ന് മേല്‍പറഞ്ഞ ഗുണങ്ങളോടു കൂടിയ ഒരു ടാബ്ലറ്റ് തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതുകൊണ്ടുതന്നെ നവരാത്രി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ടാബ്ലറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി, നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 5 ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍ വതരിപ്പിക്കുന്നു. അത് ഏതെല്ലാമെന്നു നോക്കാം.

ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അസൂസ് ഗൂഗിള്‍ നെക്‌സസ് 7(2012 വേര്‍ഷന്‍)

നെക്‌സസ് 7- 2012 വേര്‍ഷന്‍ വന്‍ വിലക്കുറവിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍ ഒ.എസുമായി എത്തുന്ന ഇന്ത്യയിലെ ഏക ടാബ്ലറ്റാണ് ഇത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ 9999 രൂപയാണ് വിലയിട്ടിരിക്കുന്നത്. നെക്‌സസ് 7-ന്റെ പുതിയ വേര്‍ഷനെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ വിലയാണ്. സാങ്കേതികതയിലും നെക്‌സസ് 7 മികച്ചു നില്‍ക്കുന്നു. 1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് IPS ഡിസ്‌പ്ലെ, Nvidia Tegra 3 ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ഫ്രണ്ട് ഫേസിംഗ് ക്യാമറ, 4325 mAh ബാറ്ററി എന്നിവയാണ് നെക്‌സസ് 7 ന്റെ സാങ്കേതിക മേന്മകള്‍. എന്നാല്‍ ബേസിക് വേര്‍ഷനായതുകൊണ്ട് 3 ജി കണക്റ്റിവിറ്റി ഈ ടാബ്ലറ്റിലില്ല.

സാംസങ്ങ് ഗാലക്‌സി ടാബ് 3 T211

വിദ്യാര്‍ഥികള്‍ക്ക് യോജിച്ച ടാബ്ലറ്റാണ് ഗാലക്‌സി ടാബ് 3. മുന്‍പ് ഇറങ്ങിയ 7 ഇഞ്ച് ടാബ്ലറ്റിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് ഇത്. 1024-600 പിക്‌സല്‍ റെസല്യൂഷനാണ് ടാബ്ലറ്റിനുള്ളത്. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്., ബില്‍റ്റ് ഇന്‍ 3 ജി സിം കണ്കറ്റിവിറ്റി, 3.2 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ. വില: 16000 രൂപ

മൈക്രോമാക്‌സ് കാന്‍വാസ് ടാബ് P650

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഏറെ വിജയിച്ച കാന്‍വാസ് സീരീസ് സ്മാര്‍ട്‌ഫോണുകള്‍ക്കു ശേഷമാണ് കാന്‍വാസ് ടാബ്ലറ്റ് പുറത്തിറക്കിയത്. 1024-768 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 4800 mAh ബാറ്ററി, 3 ജി, വൈ-ഫൈ കണക്റ്റിവിറ്റി ടാബ്ലറ്റ് സപ്പോര്‍ട് ചെയ്യുന്നുണ്ട്. 5 എം.പി. പിന്‍ ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. 16500 രൂപയാണ് വില.

ലെനോവൊ ഐഡിയ ടാബ് A1000

7 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഐഡിയ ടാബില്‍ 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്. എന്നിവയാണ് ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രമത്യകതകള്‍. ഡോള്‍ബി സംവിധാനമുള്ള ഡ്യുവല്‍ സ്പീക്കറുകള്‍ മികച്ച ശബ്ദവിന്യാസമാണ് നല്‍കുന്നത്. കൂടാതെ വോയിസ് കോളിംഗ് സംവിധാനവുമുണ്ട്. ബാറ്ററി 3500 mAh. വില: 8990 രൂപയാണ്.

അസുസ് ഫോണ്‍ പാഡ്

ഇന്റലുമായി ചേര്‍ന്ന് അസുസ് നിര്‍മിച്ച ടാബ്ലറ്റാണ് ഫോണ്‍ പാഡ്. 1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് WXGA IPS ഡിസ്‌പ്ലെയുള്ള ടാബ്ലറ്റില്‍ 1.2 GHz ഇന്റല്‍ ആറ്റം സിംഗിള്‍ കോര്‍ പ്രൊസസറാണുള്ളത്. 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 1.2 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. 4270 mAh ആണ് ബാറ്ററി. വില: 14490 രൂപ.

മുകളില്‍ പറഞ്ഞ ടാബ്ലറ്റുകളുടെ മേന്മകളും കുറവുകളും അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അസൂസ് ഗൂഗിള്‍ നെക്‌സസ് 7(2012 വേര്‍ഷന്‍)

മേന്മകള്‍

മികച്ച ഡിസ്‌പ്ലെ
പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
ഗെയിമുകള്‍ക്ക് അനുയോജ്യം

കുറവുകള്‍

പിന്‍വശത്ത് ക്യാമറയില്ല
നിലവാരം കുറഞ്ഞ സ്പീക്കറുകള്‍

 

സാംസങ്ങ് ഗാലക്‌സി ടാബ് 3 T211

മേന്മകള്‍

ശക്തി കൂടിയ ബാറ്ററി
ഉപയോഗിക്കുന്നതിനുള്ള സൗകര്യം
മള്‍ടിമീഡിയ
3 ജി വോയിസ് കോളിംഗ് സംവിധാനം

കുറവുകള്‍

വലുപ്പക്കൂടുതല്‍ ഉണ്ട്
ക്യാമറ നിലവാരം കുറവ്

 

 

മൈക്രോമാക്‌സ് കാന്‍വാസ് ടാബ് P650

മേന്മകള്‍

മികച്ച ഡിസ്‌പ്ലെ
മള്‍ടിമീഡിയ
ഭാരക്കുറവ്
രൂപഭംഗി

കുറവുകള്‍

നിലവാരം കുറഞ്ഞ ക്യമാറ

 

 

ലെനോവൊ ഐഡിയ ടാബ് A1000

മേന്മകള്‍

സ്റ്റീരിയോ ശബ്ദം
മികച്ച ബാറ്ററി

കുറവുകള്‍

മോശം ഡിസ്‌പ്ലെ
3 ജി വോയിസ് കോളിംഗ് സംവിധാനമില്ല

 

അസുസ് ഫോണ്‍ പാഡ്

മേന്മകള്‍

മികച്ച ഡിസ്‌പ്ലെ
പെര്‍ഫോമന്‍സ്
3 ജി വോയിസ് കോളിംഗ് സംവിധാനം

കുറവുകള്‍

നിലവാരമില്ലാത്ത ക്യാമറ

 

Best Mobiles in India