സൈബര്‍ തട്ടിപ്പ്; കമ്പനിക്ക് നഷ്ടമായത് 49 ലക്ഷം രൂപ


മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 49 ലക്ഷം രൂപ. കമ്പനിയുടെ കറന്റ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉടമയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. അക്കൗണ്ട് ഡീആക്ടിവേറ്റായതായി ടെലികോം കമ്പനിയുടെ രണ്ട് ഇമെയില്‍ ലഭിച്ച ശേഷമാണ് തട്ടിപ്പു നടന്നത്.

Advertisement

തട്ടിപ്പു രീതിയാണ്

പോലീസ് നല്‍കുന്ന വിവരമനുസരിച്ച് സിം സ്വാപ്പെന്ന തട്ടിപ്പു രീതിയാണ് സൈബര്‍ സംഘം നടപ്പിലാക്കിയത്. ഈ സംവിധാനത്തിലൂടെ കമ്പനിയുടെ കറന്റ് അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പു സംഘം പണം സ്വന്തമാക്കിയത്. രണ്ടു ദിവസങ്ങളിലായി 11 ട്രാന്‍സാക്ഷനാണ് പണം പിന്‍വലിക്കാനായി തട്ടിപ്പു സംഘം നടത്തിയത്.

Advertisement
മൊബൈല്‍

കമ്പനി ഉടമയായ പ്രശാന്ത് ഷായുടെ മൊബൈല്‍ നമ്പരുമായിട്ടാണ് കമ്പനിയുടെ കറന്റ് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുള്ളതെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. ഈ നമ്പരിലാണ് ട്രാന്‍സാക്ഷന്‍ അലേര്‍ട്ടുകള്‍ ലഭിച്ചത്. ജനുവരി 29ന് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഇമെയില്‍ സന്ദേശവും പ്രശാന്ത് ഷായ്ക്ക് ലഭിച്ചിരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു.

നഷ്ടപ്പെട്ടതായി കണ്ടെത്തി.

സിം ചേഞ്ച് വിജയകരമായി പൂര്‍ത്തിയായി എന്ന ഇമെയില്‍ സന്ദേശമാണ് ഉടമയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് നമ്പര്‍ ഡീ ആക്ടിവേറ്റാവുകയും ചെയ്തു. എന്നാല്‍ ഷായുടെ സ്റ്റാഫ് ഇക്കാര്യം നിരാകരിച്ചു. തൊട്ടടുത്ത ദിവസം നെറ്റ്ബാങ്കിംഗ് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് തട്ടിപ്പു നടന്ന കാര്യം അറിയുന്നത്. ജനുവരി 31ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 49 ലക്ഷം രൂപ 11 ട്രാന്‍സാക്ഷനുകളിലായി നഷ്ടപ്പെട്ടതായി കണ്ടെത്തി.

Best Mobiles in India

English Summary

Firm loses Rs 49L to cyber fraud