ഇന്ത്യയുടെ ഹരിതവിപ്ലവത്തിന് ആക്കം കൂട്ടുന്ന അഞ്ച് പദ്ധതികള്‍!!!


ലോകം മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണ് അന്തരീക്ഷ മലിനീകരണം. ഇന്ത്യയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സാങ്കേതിക വിദ്യയുടെ വികാസം ചിലപ്പോഴെങ്കിലും പരോക്ഷമായി ദോഷം ചെയ്യുന്നുവെന്ന് പറയേണ്ടി വരുന്നതും ഈ മലിനീകരണം കാരണമാണ്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Advertisement

എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓരോദിവസവും നിരത്തിലിറങ്ങുന്ന ലക്ഷക്കണക്കിന് വാഹനങ്ങളും വരുത്തിവയ്ക്കുന്ന മലിനീകരണം ചെറുതല്ല. എന്നാല്‍ ഇന്ന് പരിസ്ഥിതി മലിനീകരണത്തിന്റെ ദുരന്തം എല്ലാ രാജ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ ഭാഗമാണ് ഹരിത വിപ്ലവം എന്ന പേരില്‍ പ്രകൃതിയുമായി ഇഴചേര്‍ന്ന് മുന്നോട്ടുപോകാനുള്ള തീരുമാനം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇക്കാര്യത്തില്‍ ഇന്ത്യയും ഏറെ പുരോഗമിച്ചുകഴിഞ്ഞു. സോളാര്‍ എനര്‍ജിയുടെ വ്യാപകമായ ഉപയോഗം തന്നെ ഇതിന് ഉദാഹരണമാണ്. ഇത്തരത്തില്‍ ഭാവിയില്‍ ഹരിത വിപ്ലവത്തിന് ഏറെ ആക്കം പകരുന്ന രാജ്യത്തെ അഞ്ച് സംരംഭങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

#1

രാജസ്ഥാനിലെ സംഭാര്‍ തടാകത്തിനു സമീപം നിര്‍മിക്കുന്ന സോളാര്‍ പ്ലാന്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റാണ്. 23000 ഏക്കറിലാണ് ഇത് സ്ഥാപിക്കുന്നത്. പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായാല്‍ 4 ജിഗാവാട്ട് പവര്‍ ഉത്പാദിപ്പിക്കാമെന്നാണ് കരുതുന്നത്. അതായത് നിലവില്‍ രാജ്യത്ത് മൊത്തമായി ഉത്പാദിപ്പിക്കപ്പെടുന്ന സോളാര്‍ എനര്‍ജിയുടെ മൂന്നിരട്ടി വരും. പദ്ധതിയുടെ ആദ്യഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും.

 

#2

റിന്യൂവബിള്‍ എനര്‍ജി ഉപയോഗിച്ച് രാജ്യത്ത് വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്ന സംവിധാനമാണ് ഗ്രീന്‍ എനര്‍ജി കോറിഡോര്‍. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിക്കായി അന്‍പതിനായിരം കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി വിതരണ ശൃംഖലയായാിരിക്കും ഇത്. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ദേശീയ വൈദ്യുതി ഫണ്ട് എന്നിവയുടെ സഹായത്തോടെയാണ് ഗ്രീന്‍ എനര്‍ജി കോറിഡോര്‍ നടപ്പിലാക്കുന്നത്. സാങ്കേതിക സഹായം ജര്‍മനിയാണ് നല്‍കുന്നത്.

 

#3

സോളാര്‍ എനര്‍ജിയുടെ കാര്യത്തില്‍ രാജ്യത്ത് ഗുജറാത്ത് തന്നെയാണ് ഏറെ മുന്നില്‍ നില്‍ക്കുന്നത്. സോളാര്‍ പാര്‍ക്ക് സോളാര്‍ പവര്‍ ജെനറേഷന്‍ പ്‌ലാന്റ് എന്നിവയ്ക്കു ശേഷം ഗുജറാത്തില്‍ ഇപ്പോള്‍ 10000 സോളാര്‍ റൂഫ് ടോപ് നിര്‍മിക്കുകയാണ്. 3 വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവും എന്നാണ് കരുതുന്നത്.

 

#4

ഗുജറാത്തും മഹാരാഷ്ട്രയും തിരമാലയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഗുജറാത്തില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. മഹാരാഷ്ട്ര എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സിയും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. 720 കിലോമീറ്റര്‍ വരുന്ന സംസ്ഥാനത്തിന്റെ തീരപ്രദേശം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

 

#5

കടല്‍ത്തീരത്തെ കാറ്റ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. നാഷണല്‍ ഓഫ്‌ഷോര്‍ വിന്‍ഡ് എനര്‍ജി അഥോറിട്ടി (NOWA) ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. NOWA താമസിയാതെ ഇതു സംബന്ധിച്ചുള്ള സര്‍വേയും പഠനങ്ങളും നടത്തും.

 

Best Mobiles in India