ഡൗണ്‍ലോഡില്‍ 100 ദശലക്ഷം മറികടന്ന് ഫ്‌ളിപ്കാര്‍ട്ട് ആപ്പ്


ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുള്ള ഡൗണ്‍ലോഡ് 100 ദശലക്ഷത്തിന് മുകളില്‍ എത്തിയ ആദ്യ ഇ-കൊമേഴ്‌സ് ആപ്പ് എന്ന പദവി ഇനി ഇ-കൊമേഴ്‌സ് വിപണിയിലെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ്പിന് സ്വന്തം. പുതിയ നേട്ടം കൈവരിച്ചതായി ഫ്‌ളിപ് കാര്‍ട്ട് പ്രഖ്യാപനം നടത്തി.

Advertisement

' നൂതനമായ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ആപ്പില്‍ പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തുന്നതിനും ഞങ്ങള്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട് . അതിനാല്‍ ഞങ്ങളുടെ കസ്റ്റമേഴ്‌സിന് യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള മാര്‍ഗ്ഗത്തിലൂടെ സാധനങ്ങള്‍ തിരയാനും തിരഞ്ഞെടുക്കാനും പേമെന്റ് നടത്താനും അവസരം ലഭിക്കുന്നു.

Advertisement

ഫ്‌ളിപ്കാര്‍ട്ടില്‍ ഷോപ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ വളരുന്ന കസ്റ്റമര്‍ അടിത്തറയുടെ തെളിവാണ് ഈ 100 ദശലക്ഷം ആപ്പ് ഡൗണ്‍ലോഡ് ' ഫ്‌ളിപ്കാര്‍ട്ടിന്റെ സിടിഒ രവിഗരികിപതി പറഞ്ഞു.

ഈ നേട്ടം കൈവരിക്കുന്ന മൂന്ന് ഇന്ത്യന്‍ കേന്ദ്രീകൃത മൊബൈല്‍ ആപ്പുകളില്‍ ഒന്നാണ് ഫ്‌ളിപ്കാര്‍ട്ടെന്ന് കമ്പനി പറഞ്ഞു.ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് മൊബൈല്‍ ആപ്പുകള്‍ പേമെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളില്‍ നിന്നാണ്.

ഫയര്‍ഫോക്‌സിലൂടെ വലിയ ഫയലുകള്‍ സുരക്ഷിതമായി അയക്കാം!

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റേറ്റിങില്‍ 4ദശലക്ഷത്തിലേറെ ഉപയോക്താക്കളില്‍ നിന്നായി ശരാശരി ഉയര്‍ന്ന സ്‌കോറായ 4.4 നേടാന്‍ ഫ്‌ളിപകാര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഈ റേറ്റിങില്‍ എത്തുന്ന ഏക ഇ-കൊമേഴ്‌സ് ആപ്പാണിത്.

Advertisement

അതേസമയം ഒക്ടോബര്‍ 14 മുതല്‍ 17 വരെ നടന്ന ബിഗ് ദിവാലി സെയിലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഓഫറാണ് സ്മാര്‍ട്‌ഫോണുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചത്.

സങ്കീര്‍ണതകള്‍ ഇല്ലാത്ത ഷോപ്പിങ് അനുഭവം ആണ് ഫ്‌ളിപ്കാര്‍ട്ട് കസ്റ്റമേഴിസിന് വാഗ്ദാനം ചെയ്യുന്നത്. ബിഗ്ദിവാലി സെയിലില്‍ സ്മാര്‍ട് ഫോണിനൊപ്പം ബൈബാക്ഗ്യാരന്റി ( 99 രൂപയ്ക്ക് വാങ്ങാം )വാങ്ങുന്നവര്‍ക്ക് പിന്നീട് അവരുടെ ഫോണിന് കുറഞ്ഞത് 50 ശതമാനം ബൈബാക്ക് മൂല്യം ലഭ്യമാകും.

ഇതിന് പുറമെ എച്ച്ഡിഎഫ്‌സി ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 10 ശതമാനം തത്സമയ ഇളവ് നല്‍കിയിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് , ബജാജ് ഫിന്‍സെര്‍വ് കാര്‍ഡുകളില്‍ പലിശ രഹിത ഇഎംഐ ലഭ്യമായിരുന്നു. ഫ്‌ളിപ്കാര്‍ട്ടിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ ഉത്പന്നങ്ങളില്‍ 90 ശതമാനത്തിനും എക്‌സ്‌ചേഞ്ച് ഓപ്ഷനും നല്‍കുന്നുണ്ടായിരുന്നു.

Best Mobiles in India

Advertisement

English Summary

Flipkart’s app holds a high average score of 4.4 from over 4 million users on Google Play Store.