ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ്: ഐഫോണ്‍ X ന്റെ വിലയില്‍ വാങ്ങാം ഇത്രയും!!


'ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ' സെയില്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് ഈ സെയില്‍ നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഈ-കൊമേഴ്‌സ് സൈറ്റ് ആയ ഫ്‌ളിപ്കാര്‍ട്ടിലാണ് സ്മാര്‍ട്ട്‌ഫോണ്‍, ആക്‌സസറീസുകള്‍ വന്‍ ഓഫറില്‍ ലഭിക്കുന്നത്.

Advertisement

ജിയോയെ ഞെട്ടിച്ചു കൊണ്ട് 90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

ഏറ്റവും പ്രമുഖ കമ്പനികളായ ലെനോവോ, പാനസോണിക്, ഷവോമി, ഇന്‍ഫിനിക്‌സ് എന്നീ കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കനത്ത ഡിസ്‌ക്കൗണ്ടില്‍ വില്‍ക്കുകയാണ്. ഇതു കൂടാതെ പുതുതായി വിപണിയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളും ഈ വില്‍പനയില്‍ പങ്കു ചേരുന്നുണ്ട്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ വില്‍പന ഏറ്റവും വളരെ ചുരുങ്ങിയ സമയം മാത്രമാണ്.

Advertisement

ആപ്പിള്‍ കമ്പനി ഇപ്പോള്‍ മൂന്നു പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് അവതിപ്പിച്ചത്. ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X. എന്നാല്‍ ഐഫോണ്‍ Xന്റെ വില ഒരു ലക്ഷത്തില്‍ മേല്‍ ആണ്. കാരണം ഈ ഫോണിന് അത്രയേറെ സവിശേഷതകള്‍ ആപ്പിള്‍ കമ്പനി നല്‍കുന്നു. ഐഫോണ്‍ X ന്റെ വിലയില്‍ നമുക്ക് എന്തൊക്കെ വാങ്ങാം ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ ബിഗ് സെയിലില്‍.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ് വീണ്ടും!

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസില്‍ നടക്കുന്ന ഓഫറുകള്‍ നോക്കാം..

ആപ്പിള്‍ ഐഫോണുകള്‍

ഐഫോണുകള്‍ക്ക് പ്രത്യേകം ബാനറുകളാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഐഫോണ്‍ 6ന് 25,999 രൂപയും, ഐഫോണ്‍ 7ന് 47,999 രൂപയും (32ജിബി വേരിയന്റ്), ഐഫോണ്‍ SE (32ജിബി വേരിയന്റ്) ക്ക് 22,999 രൂപയും, ഐഫോണ്‍ 6എസ് (32ജിബി വേരിയന്റ്) ന് 37,999 രൂപയും, ഐഫോണ്‍ 7 പ്ലസ് (128ജിബി വേരിയന്റ്) ന് 55,499 രൂപയുമാണ് നല്‍കിയിരിക്കുന്നത്.

ഇന്‍ഫിനിക്‌സ് ഹോട്ട് 4 പ്രോ/പാനസോണിക്

ഇന്‍ഫിനിക്‌സ് ഹോട്ട് 4 പ്രോയ്ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 6,499 രൂപയ്ക്കു ലഭിക്കുന്നു.

പാനസോണിക് P85ന്റെ വില 6,499 രൂപയാണ്, ഫ്‌ളിപ്കാര്‍ട്ട് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 4,999 രൂപയ്ക്കു ലഭിക്കുന്നു. പാനസോണിക് ഇലുഗ റേ 700, 9999 രൂപയ്ക്കു വാങ്ങാം.

 

സാന്‍സൂയ് ഹൊറിസോണ്‍

സാന്‍സൂയ് ഹൊറിസോണിന്റെ വില 5149 രൂപയാണ്, ഫ്‌ളിപ്കാര്‍ട്ട് ഡിസ്‌ക്കൗണ്ടില്‍ 3,499 രൂപയ്ക്കു ലഭിക്കുന്നു.

സ്വയിപ് ഇലൈറ്റ് 4ജിക്ക് 3,499 രൂപയും ക്‌സോളോ ഇറ 1X പ്രോയ്ക്ക് 4,999 രൂപയുമാണ് ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍.

 

ഷവോമി ഫോണുകള്‍

ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ മീ എ1 ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 14,999 രൂപയ്ക്ക് ലഭിക്കുന്നു. ഷേവോമി റെഡ്മി 4A (3ജിബി റാം+32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 6,999 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. ഒന്നു കൂടി ഓര്‍ക്കുക, ഷവോമി റെഡ്മി നോട്ട് 4A , ഏറ്റവും പ്രശസ്തമായ ഫോണിന്റെ സ്‌റ്റോക്ക് വളരെ പരിമിതമാണ്.

സാംസങ്ങ് ഫോണുകള്‍

സാംസങ്ങ് ഗാലക്‌സി എസ്7 ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 29,990 രൂപയ്ക്കു ലഭിക്കുന്നു. 16,010 രൂപയാണ് ഈ ഫോണിന് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ പഴയ ഫോണ്‍ സ്ഥിരമായി എക്‌സ്‌ച്ചേഞ്ച് ചെയ്യുകയാണെങ്കില്‍ 3000 രൂപ അധികം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. കൂടാതെ ഫോണ്‍ വാങ്ങി ഒരു വര്‍ഷത്തിനുളളില്‍ സ്‌ക്രീന്‍ മാറ്റണമെങ്കില്‍ അതിലും ഡിസ്‌ക്കൗണ്ട് ഉണ്ട്.

മറ്റു ഫോണുകള്‍

മറ്റു സ്മാര്‍ട്ട്‌ഫോണുകളായ എച്ച്ടിസി യു 11, ലെനോവോ കെ8 പ്ലസ് എന്നീ ഫോണുകള്‍ക്കും വന്‍ ഓഫറുകള്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍ നല്‍കുന്നുണ്ട്.

ഗൂഗിള്‍ തേസ്, ഭീം ആപ്പ്, പേറ്റിഎം: ഇതില്‍ മികച്ചത് ഏത്!

Best Mobiles in India

English Summary

The Flipkart Big Billion sale is back, and it starts on September 20 through September 24, offering heavy discounts and exclusive deals on gadgets.