ഇനി മണിക്കൂറുകൾ മാത്രം; വരുന്നു ഫ്ലിപ്പ്കാർട്ടിൽ അല്പം വലിയ എന്തോ ഒന്ന്.!!


നമ്മൾ സ്ഥിരമായി സ്മാർട്ട്ഫോൺ വാങ്ങുന്നത് ഒന്നുകിൽ ഷോപ്പ് വഴി, അല്ലെങ്കിൽ ഓൺലൈൻ വഴി ആണല്ലോ. ഓൺലൈൻ വഴി തന്നെ വാങ്ങുമ്പോൾ പല തരത്തിലുള്ള സൗകര്യങ്ങളും ഓപ്ഷനുകളും ഓഫറുകളുമെല്ലാം നമുക്ക് ലഭിക്കാറുമുണ്ട്. ഈയടുത്ത കാലത്തായി ഇന്ത്യയിൽ ഓൺലൈനായി സ്മാർട്ട്ഫോൺ വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുകയും ചെയ്യ്തിട്ടുണ്ട്.എന്നാൽ ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ഫ്ലിപ്കാർട്ട് ഈ ഏപ്രിൽ 17ന് അതായത് ഇന്ന് എത്തുന്നത് ഏവരെയും ഞെട്ടിക്കാൻ കെല്പുള്ള ഒരു പ്രത്യേകതയുമായാണ്.

ഏപ്രിൽ 17 ഉച്ചക്ക് 12ന് ഈ 'വലിയ പ്രഖ്യാപനം' ലൈവ് ആയി തന്നെ കാണൂ എന്ന തലക്കെട്ടോട് കൂടിയാണ് ഫ്ലിപ്കാർട്ടിൽ ഒരു പേജ് തന്നെ പ്രത്യക്ഷപ്പെട്ടത്. 'അല്പം വലുത് എന്തോ ഒന്ന്' എന്നത് സൈറ്റ് വ്യക്തമായി പറയുന്നുണ്ട്.

ഫ്ലിപ്കാർട്ട് സി.ഇ.ഒ. കല്ല്യാൺ കൃഷ്ണമൂർത്തി ഫ്ലിപ്കാർട്ടിൽ ഈ പ്രത്യേക പേജിൽ കൊടുത്തിട്ടുള്ള ഒരു വിഡിയോയിൽ സംഭവത്തെ കുറിച്ച് ചില സൂചനകൾ തരുന്നുണ്ട്. സംഭവം എന്താണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും കാര്യമായിട്ട് എന്തോ വലുത് തന്നെ വരുന്നുണ്ടെന്ന് അദ്ദേത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.

ഫ്ലിപ്കാർട്ടിൽ ഇങ്ങനെയൊരു സംഭവം വരാൻ പോകുന്നു എന്നത് കണ്ടതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ട്വിറ്റർ വഴി നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. ചിലത് നിങ്ങൾക്ക് ഈ ചിത്രങ്ങളിൽ നിന്നായി വായിക്കാം.

ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഏതെങ്കിലുമൊരു ഫ്ലാഗ്ഷിപ്പ് ഫോണുമായുള്ള പാർട്ട്ണർഷിപ്പ് ആയിരിക്കും ഇതെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം, അല്ലെങ്കിൽ കരുതുന്ന കാര്യം. ഇങ്ങനെയാണെങ്കിൽ തന്നെ അത് ഏതു കമ്പനി ആണ് എന്ന കാര്യം അറിയണമെങ്കിൽ 12 മണി വരെ തന്നെ കാത്തിരിക്കേണ്ടി വരും.

ഒരുപക്ഷെ വാവെയ് ആകാം, അല്ലെങ്കിൽ വൺപ്ലസ്, ഷവോമി അങ്ങനെ എന്തു ആവാം. കാത്തിരുന്നു തന്നെ അറിയാം. എന്തായാലും സ്മാർട്ഫോൺ ആരാധകർക്ക് ഫ്ലിപ്കാർട്ട് വഴി വീണ്ടും മികച്ച ഓഫറുകൾ ലഭ്യമാകും എന്ന കാര്യം മാത്രം നമുക്ക് ഉറപ്പിക്കാം. പുതിയ ഏതെങ്കിലും ഫോണിന്റെ പുറത്തിറക്കൽ, അതല്ല കമ്പനിക്ക് മാത്രമായുള്ള ബ്രാൻഡ്, ഇനി ഏതെങ്കിലും മൂല്യവർദ്ധിത സേവനങ്ങൾ അങ്ങനെ എന്തും ആവാനും സാധ്യതയുണ്ട്.

എന്നാൽ ഫ്ലിപ്കാർട്ടിന്റെ ട്വീറ്റുകളിൽ മറ്റൊരു വിഷയത്തിലേക്കുള്ള സൂചനയും തെളിഞ്ഞു കാണുന്നുണ്ട്. ബിറ്റ് കോയിനെക്കാളും സുരക്ഷിതമായ, ബിറ്റ്കോയിൻ താരതമ്യേന അത്ര വലിയ കാര്യമൊന്നുമല്ല എന്ന് പറയുന്ന തരത്തിലുള്ള ഒരു ട്വീറ്റ് ആണ് ഫ്ലിപ്കാർട്ടിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

#BigOnFlipkart എന്ന ഹാഷ് ടാഗിൽ ഫ്ലിപ്പ്കാർട്ടിൽ ഉടൻ വരാൻ പോകുന്ന ഈ സംരംഭത്തെ കുറിച്ചുള്ള ചർച്ചകൾ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവിടങ്ങളിലെല്ലാം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്തായാലും ഏപ്രിൽ 17, അതായത് ഇന്ന് ഉച്ചക്ക് 12 മണി വരെ നമുക്ക് കാത്തിരിക്കാം. അപ്പോൾ അറിയാം എന്താണ് ഈ വലിയ സംഭവം എന്ന്.

Most Read Articles
Best Mobiles in India
Read More About: flipkart news offers smartphones

Have a great day!
Read more...

English Summary

Flipkart’s CEO has hinted towards a big partnership with a major smartphone brand and a possible consumer-centric service for Indian consumers.