ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെ എച്ച്ഡിആര്‍ സ്മാര്‍ട്ട് ടിവിയും എസിയും


ഓണ്‍ലൈന്‍ ബിസിനസ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ സൈറ്റില്‍ രണ്ട് പുതിയ ഉത്പന്നങ്ങള്‍ കൂടി കൊണ്ടു വരാന്‍ തീരുമാനിച്ചു. മാര്‍ക്യൂ ബ്രാന്‍ഡിലൂടെയാണ് പുതിയ ഉത്പന്നങ്ങളായ എച്ച്ഡിആര്‍ സ്മാര്‍ട്ട് ടിവിയും വാഷിംഗ് മെഷീനും പുറത്തിറക്കാന്‍ പോകുന്നത്.

Advertisement

കമ്പനിയുടെ ഉത്പന്നമാകട്ടേ മികച്ച 'ഇന്‍-ക്ലാസ് ടെക്‌നോളജി' ഇന്ത്യന്‍ മാര്‍ക്കറ്റിന് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുളളതാണ്. സിഇഎസില്‍ അവതരിപ്പിച്ച ഈ ഉത്പന്നം മാര്‍ക്കറ്റില്‍ മറ്റു ഉത്പന്നങ്ങളെ ലക്ഷ്യമിട്ടാണ്.

Advertisement

'സിഇഎസില്‍ എച്ച്ഡിആര്‍ സ്മാര്‍ട്ട് ടിവി, എസി എന്നിങ്ങനെ വിവിധ തരം വീട്ടുപകരണങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ നമുക്ക് ഒരു മികച്ച ആഗോള പ്ലാറ്റ്‌ഫോം ഉപയോഗിക്കണം' എന്ന് മേനോന്‍ പറഞ്ഞു. ബ്രാന്‍ഡ് വികസനത്തിന്റെ ഭാഗമായാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നത്.

വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

ഏപ്രില്‍ മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ എസിയും മേയ് മുതല്‍ എച്ച്ഡിആര്‍ സ്മാര്‍ട്ട് ടിവിയും പുറത്തിറക്കും. ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ പ്രധാന എതിരാളിയായ ആമസോണിനോട് എതിരിട്ടു മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്യൂ ബ്രാന്‍ഡിലൂടെ ഈ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും 10 മുതല്‍ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നു.

Advertisement

ഏപ്രില്‍ മാസത്തില്‍ ഇനോകൂള്‍ റേഞ്ചിലെ എസി നാല് വേരിയന്റിലാണ് എത്തുന്നത്. എസി വേരിയന്റുകള്‍ ഒരു ടണ്‍ മുതല്‍ 1.5 ടണ്‍ വരെയുളള വ്യത്യസ്ഥ റേറ്റിംഗിലാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ജീവാസില്‍ വലിയ വീട്ടുപകരണങ്ങള്‍ക്ക് സൗജന്യ ഇന്‍സ്റ്റോലേഷനാണ് വാഗ്ദാനം ചെയ്യുന്നത്.

Best Mobiles in India

Advertisement

English Summary

Flipkart, has announced that it will be launching a new Smart TV in the month of May as well as new InnoCool ACs under its large appliances private label called MarQ