ഫ്ലിപ്കാർട്ട് ഐ ലവ് മി ഡേയ്സ് വില്പന; വൻ ഇളവിൽ സ്മാർട്ഫോണുകൾ സ്വന്തമാക്കാം

ഫെബ്രുവരി 13-ന് ഈ ആദായവില്പന അവസാനിക്കും, അതിനാൽ താൽപര്യമുള്ള ഉപയോക്താക്കൾആവശ്യവസ്തുക്കൾ വാങ്ങുന്നതിനായി വേഗത്തിൽ ഈ ഓൺലൈൻ ഷോപ്പ് സന്ദർശിക്കേണ്ടതാണ്.


ഇ-കൊമേഴ്സ് വെബ്സൈറ്റിൽ 'ഐ ലൗ മി' ദിവസങ്ങൾ ഷവോമിയും ഫ്ലിപ്കാർട്ടും ചേർന്ന് ആരംഭിച്ചിരിക്കുന്നു. ഈ വിൽപന പരിപാടി ഇതൊനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു, ഫെബ്രുവരി 13-ന് ഈ ആദായവില്പന അവസാനിക്കും, അതിനാൽ താൽപര്യമുള്ള ഉപയോക്താക്കൾആവശ്യവസ്തുക്കൾ വാങ്ങുന്നതിനായി വേഗത്തിൽ ഈ ഓൺലൈൻ ഷോപ്പ് സന്ദർശിക്കേണ്ടതാണ്.

Advertisement

റെഡ്മി നോട്ട് 6 പ്രോ, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി വൈ 2, റെഡ്മി 6, പോക്കോ F1 എന്നി സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ടുകളും അനൂകൂല്യങ്ങളും ലഭിക്കും. ഇതൊക്കെയല്ല, ഫ്ലിപ്കാർട്ട് മറ്റ് ഷവോമി ഉൽപന്നങ്ങൾക്കും ഡിസ്കൗണ്ട് നൽകുന്നുണ്ട് കൂടാതെ എം.ഐ ടി.വികൾ, എം.ഐ ബാൻഡ്, എം.ഐ സ്‌പീക്കറുകൾ തുടങ്ങിയവയുടെ ഉത്പന്നങ്ങളും ഈ പരിപാടിയിൽ നിന്നും നല്ല ലാഭത്തിൽ സ്വന്തമാക്കാവുന്നതാണ്.

Advertisement

റീസൈക്കിള്‍ ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഒളിമ്പിക്‌സ് മെഡലുകള്‍; മാതൃകയായി 2020 ടോക്യോ ഒളിമ്പിക്‌സ്

ഫ്ലിപ്കാർട്ട് 'ഐ ലവ് മി ഡേയ്സ്' വില്പന

പരിപാടിയുടെ ആരംഭത്തിൽ 'റെഡ്‌മി നോട്ട് 6 പ്രൊ' വാങ്ങുന്നവർക്ക് 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് സംവിധാനമുള്ള പതിപ്പിന് 12,999 രൂപയിൽ ലഭിക്കും. 15,999 രൂപയാണ് ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ വില. 14,999 രൂപയ്ക്ക് 6 ജി.ബി റാം, 64 ജി.ബി പതിപ്പും ലഭിക്കും. 3 ജി.ബി / 32 ജി.ബി റെഡ്മി വൈ 2 പതിപ്പിന് 7,999 രൂപ വിലയിലും, 4 ജി.ബി / 64 ജി.ബി പതിപ്പിന് 9,999 രൂപയും, 6 ജി.ബി / 64 ജി.ബി പതിപ്പിന് 12,999 രൂപയുമാണ് വില. കൂടാതെ, പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതുവഴി ആയിരം രൂപ ഇളവ് ലഭിക്കും.

റെഡ്മി നോട്ട് 5 പ്രോ

നിങ്ങൾ ഒരു പൊക്കോ എഫ്.1 വാങ്ങുവാൻ വിചാരിക്കുകയാണെങ്കിൽ ഇത് വാങ്ങാൻ പറ്റിയ സമയമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ചിപ്സെറ്റിനാൽ നിർമ്മിച്ചിരിക്കുന്ന ഈ ഉപകരണം 17,999 രൂപ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. 6 ജി.ബി / 128 ജി.ബി ഇന്റേണൽ മെമ്മറി തുടങ്ങിയ സവിശേഷതകളുള്ള പതിപ്പ് 20,999 രൂപയ്ക്ക് വാങ്ങാം. 8 ജി.ബി റാം + 256 ജി.ബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. പൊക്കോ എഫ് 1 ഉപഭോക്താക്കൾക്ക് 3000 രൂപ വരെ ഇളവിൽ സ്വന്തമാക്കാവുന്നതാണ്.

റെഡ്മി നോട്ട് 6 പ്രോ

നിങ്ങളുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന ഒരു സ്മാർട്ഫോൺ വാങ്ങാൻ നോക്കുകയാണെങ്കിൽ, 'റെഡ്മി 6' വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ 3 ജി.ബി റാം, 32 ജി.ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് 7,999 രൂപയ്ക്ക് ലഭിക്കും. 8,499 രൂപയ്ക്കാണ് റെഡ്മി 6 സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 3 ജി.ബി / 64 ജി.ബി സജ്ജീകരണമുള്ള ഈ സ്മാർട്ഫോൺ പതിപ്പ് 8,499 രൂപയ്ക്ക് ലഭിക്കും. 6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് മോഡൽ 'റെഡ്മി നോട്ട് 5 പ്രോ' 12,999 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ ഈ സ്മാർട്ഫോണിന്റെ വില 16,999 രൂപയായിരുന്നു.

പോക്കോ F1

എം.ഐ ടിവി 4 എ പ്രോ, എം.ഐ ടിവി 4 പ്രൊ, എം.ഐ ടിവി 4 പ്ലസ്സ്, എം.ഐ എൽ.ഇ.ഡി സ്മാർട്ട് ടി.വി 4 എ തുടങ്ങിയ 4 ടിവികളിലും ഈ ഓൺലൈൻ ഷോപ്പിൽ ഭീമൻ ഡിസ്കൗണ്ടിന് നൽകുന്നുണ്ട്. 1,299 രൂപ ആനുകൂല്യത്തിൽ ഷവോമിസ് എം.ഐ ബാൻഡ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

എം.ഐ ടിവി

ഷവോമി എം.ഐ സ്പീക്കറുകൾക്കും മിക്സ് ഹെഡ്ഫോണുകൾക്കും എം.ഐ പവർ ബാങ്കുകൾക്കും മറ്റ് എം.ഐ ആക്സസറികൾക്കും ഫ്ലിപ്കാർട്ട് ഇളവ് നൽകുന്നുണ്ട്. ഈ പുതിയ ഓൺലൈൻ ആദായ വില്പന നിങ്ങൾ ഇഷ്ട്ടപ്പെടുന്ന ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള ഒരവസരമാണ്.

എം.ഐ ബാൻഡ്

യഥാർത്ഥ വിലയേക്കാളും ഫ്ലിപ്കാർട്ട് നൽകുന്നത് നല്ല ഇളവിലാണ്. അതുകൊണ്ടുതന്നെ, സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, മറിച്ച് ടി.വി, ഹാൻഡ് ബാൻഡ് തുടങ്ങിയവയ്ക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും നല്ല വിലയിളവിൽ സ്വന്തമാക്കാം .

Best Mobiles in India

English Summary

Moving ahead, the e-commerce giant is also offering discounts on four TVs, including Mi TV 4A Pro, Mi TV 4 Pro, Mi TV 4X Pro and Mi LED smart TV 4A. Xiaomi’s Mi Band is also available at a discounted price of Rs 1,299. Flipkart is also offering discounts on Xiaomi Mi Speakers, Mi earphones, Mi power banks and other Mi accessories.