ഫ്‌ളിപ്കാര്‍ട്ട് പ്ലസ് മെമ്പര്‍ഷിപ്പ് പൂര്‍ണ്ണമായും സൗജന്യമല്ല! കുറഞ്ഞത് 12,500 രൂപയെങ്കിലും നല്‍കണം..!


ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ഓഗസ്റ്റ് 15 മുതല്‍ എല്ലാവര്‍ക്കുമായി ലഭ്യമാകും. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ നിങ്ങള്‍ സന്തുഷ്ടരാണോ?

Advertisement

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ഏകദേശം ആമസോണ്‍ പ്രൈമിനു സമാനമാണ്. അതില്‍ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, സൗജന്യ ഡലിവറികള്‍ കൂടാതെ മറ്റു ആനുകൂല്യങ്ങളും ഫ്‌ളിപ്കാര്‍ട്ട് പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുന്നു.

Advertisement

ഫളിപ്കാര്‍ട്ട് പ്ലസ് അംഗത്വം എങ്ങനെ നേടാം?

ഫ്‌ളിപ്കാര്‍ട്ട് ആപ്പ് പ്രകാരം, ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗത്വം നേടാന്‍ 50 ഫ്‌ളിപ്കാര്‍ട്ട് നാണയങ്ങള്‍ വേണം. 50 നാണയങ്ങള്‍ ലഭിക്കുന്നത് കുറച്ചു ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് 250 രൂപയ്ക്കു മുകളില്‍ വിലയുളള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ നാണയവും ക്രഡിറ്റാകും.

ഉദാഹരണം പറഞ്ഞാല്‍ 1000 രൂപയ്ക്കു സാധനം വാങ്ങുമ്പോള്‍ നാല് നാണയങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. കൂടാതെ ഒരു ഓര്‍ഡറില്‍ നിങ്ങള്‍ക്ക് പരമാവധി 10 നാണയങ്ങള്‍ മാത്രമേ ലഭിക്കുകയുളളൂ. നിങ്ങള്‍ 30,000 രൂപ വിലയുളള ഒരു ഫോണ്‍ വാങ്ങുകയാണെങ്കില്‍ പരമാവധി 10 നാണയങ്ങളാകും ലഭ്യമാകുക.

Advertisement

50 ഫ്‌ളിപ്കാര്‍ട്ട് നാണയങ്ങള്‍ നേടാന്‍ കുറഞ്ഞത് 12,500 രൂപയെങ്കിലും നല്‍കണം. 50 ഫ്‌ളിപ്കാര്‍ട്ട് നാണയങ്ങള്‍ ലഭിക്കാനായി 2500 രൂപയോ അതിലധികമോ വിലയുളള ഫ്‌ളിപ്കാര്‍ട്ട് ഉത്പന്നങ്ങള്‍ അഞ്ച് തവണ വാങ്ങിയിരിക്കണം. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും മുന്‍പ് നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഫ്‌ളിപ്കാര്‍ട്ട് പരിഗണിക്കില്ല, അതില്‍ ഫ്‌ളിപ്കാര്‍ട്ട് നാണയങ്ങളും നല്‍കില്ല.

ഫ്‌ളിപ്കാര്‍ട്ട് നാണയത്തിനായി ഉപയോക്താക്കള്‍ പുതിയ ഷോപ്പിംഗ് നടത്തേണ്ടതുണ്ട്. 50 ഫ്‌ളിപ്കാര്‍ട്ട് നാണയങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ ഒരു ഉപയോക്താവിന് ആ പോയിന്റുകള്‍ റീഡം ചെയ്തു കൊണ്ട് ഫ്‌ളിപാകാര്‍ട്ട് പ്ലസ് അംഗത്വം നേടാം.

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗത്വത്തിന്റെ ആനുകൂല്യങ്ങള്‍


. 3+ ഉത്പന്നങ്ങള്‍ക്ക് സൗജന്യ ഡലിവറി (ആമസോണ്‍ പ്രൈമിന് ഒരു ദിവസത്തെ ഡെലിവറിക്ക് സമാനമാണ്).

Advertisement

. ഏര്‍ളി പ്ലസ് എക്‌സ്‌ക്ലൂസീവ് ആക്‌സസ് ഡീലുകള്‍. (ആമസോണിലെ ഏര്‍ളി പ്രൈം ആക്‌സസ് പോലെ)

. സുപ്പീരിയര്‍, അതു പോലെ ഉപയോക്തൃ പിന്തുണയ്ക്കു മുന്‍ഗണന.


സൗജന്യ വെല്‍ക്കം ഓഫറുകള്‍

. Ixigo Platform ഉപയോഗിച്ച് ഫ്‌ളൈറ്റ് ബുക്ക് ചെയ്താല്‍ 400 രൂപയുടെ തത്ക്ഷണ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

. China pointല്‍ ഒരു ബിവറേജ് വാങ്ങുമ്പോള്‍ ഒന്നു സൗജന്യം.

. Bookmyshow മൂവി ടിക്കറ്റ് ബുക്ക് ചെയ്താല്‍ 100 രൂപ ഡിസ്‌ക്കൗണ്ട്.

. 449 രുപയ്ക്ക് കഫേ കോഫി ഡേയില്‍ നിന്നും വാങ്ങുകയാണെങ്കില്‍ സൗജന്യ ബിവറേജ് ലഭിക്കുന്നു.

Advertisement

ഈ ഓഫറുകള്‍ 50 ഫ്‌ളിപാകാര്‍ട്ട് നാണയങ്ങളുമായി ക്ലയിം ചെയ്യാം.


50 നാണയങ്ങള്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 12,500 രൂപയെങ്കിലും ചിലവഴിക്കണം.


. 1000 രൂപയുടെ ഫ്‌ളിപ്കാര്‍ട്ട് വ്വൗച്ചര്‍ സൗജന്യമായി ലഭിക്കും.

. സൗജന്യമായി 1000 രൂപ വിലയുളള ബുക്ക്‌മൈ ഷോ വ്വൗച്ചര്‍ ലഭിക്കും.

. 1900 രൂപ വിലയുളള Zomato Gold മെമ്പര്‍ഷിപ്പ് സൗജന്യമായി ലഭിക്കുന്നു.

. 1100 രൂപ വിലയുളള Make My Trip ഗിഫ്റ്റ് കാര്‍ഡ് സൗജന്യമായി ലഭിക്കുന്നു.

. സൗജന്യമായി ഹോട്ട് സ്റ്റാര്‍ പ്രീമിയം വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്നു.

ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖകളും ഇനി സര്‍ക്കാരിന്റെ ഈ ആപ്പുകളില്‍ സൂക്ഷിക്കാം!

Best Mobiles in India

English Summary

Flipkart Plus Membership is not completely free: Will make you pay at least Rs 12500