ഫ്ലിപ്കാർട്ടിന്റെ ഓഫർ സെയിലിൽ കൊഡാക്കിന്റെ HD LED TVകൾക്ക് വമ്പിച്ച വിലക്കുറവ്! അതും 30% വരെ..!


ഫ്ലിപ്കാർട്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഫർ ഉത്സവത്തിന് ഇനി രണ്ടു ദിവസം കൂടെ. കമ്പനി ഇന്നോളം അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും വലിയ വിലക്കുറവുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണഘടകം. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന ഈ സെയിലിനോട് അനുബന്ധിച്ചു നിരവധി ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്തങ്ങളായ ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈയവസരത്തിൽ കൊഡക്കിൻറെ എച്ച്ഡി എൽ.ഡബ്ല്യു ടി.വി ഉപഭോക്താക്കൾക്ക് 10% മുതൽ 30% വരെ ഉൽപ്പന്നങ്ങൾക്കുള്ള ഡിസൈനുകളും ഡിസ്കൗണ്ടുകളും നൽകുകയാണ്. ഇതിനെക്കൂടാതെ, ഇഎംഐയിൽ (8,000 മുതൽ 22000 വരെ എക്സ്ചേഞ്ച് ഓഫറുകളും) ലഭ്യമാകുന്നുണ്ട്..

സൂപ്പർ പ്ലാസ്റ്റ്രോണിക്സ്, കൊഡക്ക് എച്ച്ഡി എൽഇഡി ടി വി ഇൻഡ്യ ഡയറക്ടറും സി.ഇ.ഒയുമായ അവനീത് സിംഗ് മാർവാ പറയുന്നു: "ഈ ഉത്സവ കാലത്ത് 20 ശതമാനം വിൽപന വർധനവ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ടെലിവിഷൻ മാർക്കറ്റിനെ തടസ്സപ്പെടുത്തിയ ചില പ്രധാന പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. ടിവി പാനലിലെ കസ്റ്റംസ് ഡ്യൂട്ടി അടുത്തിടെ പരിഷ്കരിച്ചത് ഈ വ്യവസായത്തെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ്, ഏറ്റവും വലിയ ഫ്ളിപ്പ്കാർട്ട് വിൽപനയിൽ ഞങ്ങൾ ചില നല്ല ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നത്. "

രാജ്യത്തെ ഏറ്റവും വേഗതയുള്ള സ്മാർട്ട് ടിവി ബ്രാൻഡുകളിൽ ഒന്നാണ് കൊഡാക്. രാജ്യത്തെ ഏറ്റവും മികച്ച 32 സ്മാർട്ട് ടിവികളോടൊപ്പം ബ്രാൻഡ് എല്ലാ പുതിയ ഫീച്ചറുകളോടും കൂടിയ പുതിയ കോഡക് യുഐ പുറത്തിറക്കുകയാണ്. ഓഫ്ലൈൻ ശൃംഖലകളായ മെട്രോ, ആദിത്യ ബിർള, ക്രോമ എന്നിവയ്ക്കൊപ്പം ഇതിനായി പങ്കുചേരുന്നുമുണ്ട്.

Most Read Articles
Best Mobiles in India
Read More About: tv gadgets flipkart kodak

Have a great day!
Read more...

English Summary

Flipkart’s ‘Big Billion Day’ Sale offers exciting deals and discounts on Kodak HD LED TVs this October.