ഹോണര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍ വാല്യൂ വീക്ക്


ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിന്റെ സൂപ്പര്‍ വാല്യൂ വീക്ക് ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഫിളിപ്കാര്‍ട്ട് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ഓഫറുകള്‍ ഏറെയും. ഹോണര്‍ ഫോണുകള്‍ക്ക് മുന്‍പൊരിക്കലും ഇല്ലാത്തവിധമാണ് ഓഫര്‍.

ഓഫറില്‍ നല്‍കുന്നത്.

ഹോണര്‍ 10 ലൈറ്റ്, ഹോണര്‍ 9 ലൈറ്റ്, 9എന്‍, ഹോണര്‍ 7എ, 7എസ് എന്നിങ്ങനെ നീളുന്നു ഹോണര്‍ ഫോണുകളുടെ ഓഫര്‍ നിര. സൂപ്പര്‍ വാല്യൂ വീക്ക് പ്രകാരം ഹോണര്‍ ഫോണുകള്‍ക്ക് പരമാവധി 9,000 രൂപ വരെയാണ് ഓഫറില്‍ നല്‍കുന്നത്.

ഫോണിനു കരുത്തേകുന്നത്.

ഹോണര്‍ 9ഐ 10,999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടിലൂടെ വില്‍ക്കുന്നത്. യഥാര്‍ത്ഥ വിലയാകട്ടെ 19,999 രൂപയും. 4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത് എന്നീ സവിശേഷതകള്‍ ഹോണര്‍ 9ഐക്കുണ്ട്. 5.9 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണിന്റെ ആസ്‌പെക്ട് റേഷ്യോ 18:9 ആണ്. കിരിന്‍ 659 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്.

മോഡലുകള്‍ക്ക്

ഹോണര്‍

എന്നിങ്ങനെയാണ് വില.

മൂന്നു വേരിയന്റുകളിലായാണ് ഹോണര്‍ 9എന്‍ വിപണിയില്‍ ലഭ്യമാവുക. 3ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡലിന് 8,999 രൂപയും 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 9,999 രൂപയും 4 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 11,999 രൂപ എന്നിങ്ങനെയാണ് വില.

സൂപ്പര്‍ വാല്യൂ പാക്കിലൂടെ ലഭിക്കും.

ഹോണറിന്റെ പ്രമുഖ മോഡലുകളായ ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 10 ലൈറ്റ് മോഡലുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 9 ലൈറ്റിന്റെ 3ജി.ബി വേരിയന്റിന് 8,499 രൂപയും 4 ജി.ബി വേരിയന്റിന് 9,999 രൂപയുമാണ് ഓഫര്‍ വില.

ഹോണര്‍ 10 ലൈറ്റിന്റെ 3ജി.ബി വേരിയന്റ് 11,999 രൂപയ്ക്കും 4 ജി.ബി റാം വേരിയന്റ് 13,999 രൂപയ്ക്കും ലഭ്യമാണ്. 99 രുപയ്ക്ക് മൊബൈല്‍ സുരക്ഷാ ഓഫറും ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍ വാല്യൂ പാക്കിലൂടെ ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: honor news flipkart mobile

Have a great day!
Read more...

English Summary

Flipkart Super Value Week: Honor offers discounts up to Rs 9,000 on phones during Flipkart sale