പറക്കുന്ന റൊബോട്ടുകള്‍ ഹോട്ടലിലെ വെയിറ്റര്‍മാരായി എത്തും....!


ഹോട്ടലുകളില്‍ വെയിറ്റര്‍മാരായി പറക്കുന്ന റൊബോട്ടുകള്‍ എത്തും. ഇന്‍ഫിനിയം സെര്‍വ് എന്ന ടെക്‌നോളജി സ്ഥാപനമാണ് ഈ പറക്കും റൊബോട്ടുകളുടെ നിര്‍മ്മാണം.

ഈ റൊബോട്ടുകളായിരിക്കും ഇനി സിംഗപ്പൂരിലെ ഹോട്ടലുകളില്‍ വിഭവങ്ങള്‍ എത്തിച്ച് തരിക. ചാനല്‍ ഏഷ്യയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അടുത്തവര്‍ഷത്തോടെ തന്നെ ഈ റൊബോട്ടുകളെ വ്യാവസായികമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി. ടിംബ്രി റസ്‌റ്റോറന്റ് ശൃംഖലയിലെ 4 ഷോപ്പുകളിലാണ് ആദ്യമായി റൊബോട്ടിക്ക് വെയിറ്റര്‍മാരെ പരീക്ഷണാടിസ്ഥാനത്തില്‍ നിയമിക്കുക. ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Flying robots to serve as waiters in Singapore restaurants.