Fortnite എത്തി; ആദ്യം ഗാലക്‌സി ഫോണുകളിൽ; ശേഷം ഈ മോഡലുകൾക്കും ലഭിക്കും!


Fortnite ഗെയിം ആദ്യമായി ലഭ്യമാകുന്ന ആൻഡ്രോയിഡ് മോഡൽ സ്മാർട്ഫോൺ ആയി ഗാലക്‌സി നോട്ട് 9 മാറിയ വിവരം കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ അറിഞ്ഞു. ഓഗസ്റ്റ് 12 വരെ ഗാലക്‌സി ഫോണിലും ടാബിലും മാത്രമായിരിക്കും ഗെയിം ലഭ്യമാകുക. എന്നാൽ ശേഷം മറ്റു ആൻഡ്രോയ്ഡ് മോഡലുകളിൽ കൂടെ ഗെയിം എത്തും.

Advertisement


Fortnite പോലെ ഈയടുത്ത കാലത്ത് ഇത്രയും പ്രശസ്തമായ മറ്റൊരു ഗെയിമും ഇല്ല. ഗെയിംപ്ളേ കൊണ്ടും ആരാധകരെ കൊണ്ടും ഗെയിമിന് അടിമപ്പെട്ടവരെ കൊണ്ടുള്ള വാർത്തകൾ കൊണ്ടുമെല്ലാം തന്നെ ഈ ഗെയിം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഗെയിം ഇതുവരെ ലഭ്യമല്ല എന്നതും ഈ ഗെയിം ആൻഡ്രോയിഡ് ഫോണുകളിൽ എത്തുന്നതിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്.

നേരിട്ട് ഈ ഗെയിം പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലൊഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പറ്റില്ലെന്നും പകരം ഇതിനായുള്ള ഗെയിം ലോഞ്ചർ, അല്ലെങ്കിൽ ഡൗൺലോഡർ ആപ്പ് ആയിരിക്കും ലഭിക്കുക എന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. അതിൻപ്രകാരം ഗെയിം ഡൗൺലോഡ് ചെയ്യാനായി കമ്പനി വെബ്‌സൈറ്റിലേക്ക് ആളുകൾക്ക് പോകേണ്ടി വരും.

Advertisement

ആൻഡ്രോയിഡിൽ ഈ ഗെയിം എത്തുമ്പോൾ ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരത്തിൽ വെബ്സൈറ്റ് വഴിയുള്ള ഡൗൺലോഡിങ്ങ് എന്ന ഉപാധി വെച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഐഫോണിൽ ഇത്തരത്തിൽ ആപ്പ് സ്റ്റോറിൽ നിന്നുള്ളതല്ലാതെ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. എന്നാൽ ആൻഡ്രോയിഡിൽ ഇത് ലഭ്യവുമാണ്. അതാണ് കമ്പനിയെ ഈ രീതിയിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.


ഗാലക്‌സി ഫോണുകൾക്ക് പുറമെ ഗെയിം വൈകാതെ ലഭ്യമാകുന്ന മറ്റു ഫോണുകൾ:

സാംസങ് ഗ്യാലക്സി: എസ് 7 / എസ് 7 എഡ്ജ്, എസ് 8 / എസ് 8 +, എസ് 9 / എസ്9 +, നോട്ട് 8, നോട്ട് 9, ടാബ് എസ് 3, ടാബ് എസ് 4

Advertisement

ഗൂഗിൾ: പിക്സൽ / പിക്സൽ എക്സ്എൽ, പിക്സൽ 2 / പിക്സൽ 2 എക്സൽ

അസൂസ്: ROG ഫോൺ, സെൻഫോൺ 4 പ്രോ, 5Z, വി

എസ്സെൻഷ്യൽ ഫോൺ PH-1

വാവെയ്: ഹോണർ 10, ഹോണർ പ്ലേ, മേറ്റ് 10 / പ്രോ, മേറ്റ് ആർഎസ്, നോവ 3, പി 20 / പ്രോ, V10

എൽജി: G5, G6, G7 തിൻക്, V20, V30 / V30 +

നോക്കിയ 8

OnePlus: 5 / 5T, 6

റേസർ ഫോൺ

ഷവോമി:ബ്ലാക്ക് ഷാർക്ക്, Mi 5 / 5S / 5Sപ്ലസ്, 6/6 പ്ലസ്, മി 8/8 എക്സ്പ്ലോറർ / 8SE, മി മിക്സ്, മി മിക്സ് 2, മി മിക്സ് 2 എസ്, മി നോട്ട് 2

Advertisement

ZTE: അക്സൺ7 / 7s, അക്സൺ7 M, നൂബിയ/ Z17 / Z17s, നൂബിയ Z11

യൂട്യൂബ് വീഡിയോകളില്‍ ഓട്ടോമാറ്റിക്കായി എങ്ങനെ ലിറിക്‌സുകള്‍ നേടാം?

Best Mobiles in India

English Summary

Fortnite Android Game Released: Supported Android Devices