വാറന്റി പരിശോധിക്കാന്‍ സൗജന്യ ആപ്ലിക്കേഷന്‍



വാറന്റി, ബില്ലുകള്‍ എന്നിവ പരിശോധിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കഷന്‍ ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വാറന്റിഫൈ എന്ന വെബ്‌സൈറ്റാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളേയും ഡെസ്‌ക്ടോപുകളേയും ഈ ആപ്ലിക്കേഷന്‍ പിന്തുണക്കും.

നിങ്ങള്‍ എന്തെങ്കിലും ഒരു ഉത്പന്നം വാങ്ങിയെന്നിരിക്കട്ടെ, അതിന്റെ വാറന്റി വിശദാംശങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആദ്യം മൊബൈലിലോ, ഡെസ്‌ക്ടോപിലോ സ്‌റ്റോര്‍ ചെയ്യണം. പിന്നീട് വാറന്റി തീരാറാകുന്നതിന് മുമ്പ് ഈ ആപ്ലിക്കേഷന്‍ അതിനെ കുറിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

അപ്പോള്‍ വേണമെങ്കില്‍ ആ ഉത്പന്നത്തിന്റെ വാറന്റി ദീര്‍ഘിപ്പിക്കാനും അല്ലെങ്കില്‍ എന്തെങ്കിലും വാറന്റി സംബന്ധ ആവശ്യങ്ങള്‍ നടത്താനും സാധിക്കും. മൊബൈല്‍ ഫോണുകളില്‍ അതിലെ ക്യാമറ ഉപയോഗിച്ചാണ് വാറന്റി കാര്‍ഡ്, ബില്ലുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനാകുക.

Advertisement

ഡെസ്‌ക്ടോപിലാണെങ്കില്‍ സ്‌കാനിംഗ് പ്രോസസ് വഴിയും ബില്ലുകള്‍ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യാം. ഇത്തരം സുപ്രധാന ബില്ലുകളുടെ സോഫ്റ്റ് കോപ്പി ഈ ആപ്ലിക്കേഷനില്‍ സ്റ്റോര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് പേപ്പര്‍ ബില്ലുകള്‍ കാണാതായാലും പേടിക്കേണ്ടതില്ല, ഈ ആപ്ലിക്കേഷനില്‍ പോയി ബാക്ക് അപ് എടുക്കാം.

ഇങ്ങനെ എല്ലാ ബില്ലുകളും ഒരൊറ്റ സ്ഥലത്ത് നിന്ന് ആക്‌സസ് ചെയ്യാനാകുമെങ്കില്‍ അതൊരു വലിയ കാര്യമല്ലേ?

Best Mobiles in India

Advertisement