ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് ഉയര്‍ത്തി ഡോണ്ട് ഗിവ് അപ് വേള്‍ഡ്



പന്ത്രണ്ടാം ക്ലാസ് മുതല്‍ പരാജയത്തിന്റെ ചുവ തുടര്‍ച്ചയായി അനുഭവിച്ചപ്പോള്‍ അരുണ്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സുഹൃത്ത് അയച്ച പ്രചോദന എസ്എംഎസാണ് അരുണ്‍ പണ്ഡിറ്റ് എന്ന കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡി(ഐഐഎഫ്ടി)ല്‍ നിന്നും എംബിഎ (2010-12) ബിരുദം കരസ്ഥമാക്കിയ അരുണ്‍ ഡോണ്‍് ഗിവ് അപ് വേള്‍ഡ് എന്ന വെബ്‌സൈറ്റിന്റെ സ്രഷ്ടാവാണ്. ജീവിതത്തിന്റെ കാണാന്‍ സാധിക്കില്ലെന്ന് കരുതിയ സന്തോഷ മുഹൂര്‍ത്തങ്ങള്‍ അനുഭവിക്കുകയാണിപ്പോള്‍.

ഡോണ്ട് ഗിവ് അപ് വേള്‍ഡ് (ലോകത്തെ ഉപേക്ഷിക്കരുത്) എന്ന പ്രചോദന വെബ്‌സൈറ്റാണ് അരുണ്‍ ആരംഭിച്ചത്. ജൂണ്‍ 2010ലാണ് ഈ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കുറഞ്ഞ കാലം കൊണ്ട് ഈ സൈറ്റ് നേടിയ വിജയം മൈക്രോസോഫ്റ്റ് റിസര്‍ച്ച് ടീമിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

Advertisement

സൈനിക സ്‌കൂളില്‍ 12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ധാരാളം പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ദേശീയ പ്രതിരോധസേന അക്കാദമി (എന്‍ഡിഎ)യുടെ പരീക്ഷയിലും മൂന്ന് തവണ പരാജയപ്പെട്ടു ഹിമാചല്‍ പ്രദേശ് സ്വദേശിയായ അരുണ്‍ പണ്ഡിറ്റ്. വീണ്ടും പരാജയങ്ങള്‍ ഉണ്ടായി. പൊതുപരീക്ഷകളിലും ഏറെ പ്രതീക്ഷയുണ്ടായിരുന്ന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളിലുമെല്ലാം അരുണിന് മികവ് തെളിയിക്കാന്‍ സാധിച്ചില്ല.

Advertisement

തുടര്‍ച്ചയായുണ്ടായ പരാജയങ്ങള്‍ നിരാശ വളര്‍ത്തിയതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു അരുണ്‍. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കെല്ലാം 'പരമാവധി ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു' എന്ന എസ്എംഎസ് സന്ദേശവും അയച്ചു. സന്ദേശം കിട്ടിയതോടെ അവരെല്ലാം വിളിച്ചുകൊണ്ടിരുന്നെങ്കിലും അരുണ്‍ ഫോണ്‍ എടുക്കാന്‍ തയ്യാറല്ലായിരുന്നു. അപ്പോഴാണ് ഒരു എസ്എംഎസ് ലഭിച്ചത്. '' കാലില്ലാത്ത ഒരാളെ കാണുന്നത് വരെ എനിക്ക് ചെരുപ്പ് ഇല്ലാത്തതിനാല്‍ ഞാന്‍ കരയുകയായിരുന്നു. ഈ ലോകത്തെ വെല്ലുവിളിയോടെ നേരിടുകയാണ് വേണ്ടത്. നിന്റെ ധൈര്യം നീ തെളിയിക്ക്'' ഇതായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം.

ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച ആ സന്ദേശമാണ് പിന്നീട് ഏറെ സന്ദര്‍ശകരുള്ള ഒരു വെബ്‌സൈറ്റിന്റെ സൃഷ്ടിക്ക് കാരണമായത്. 'ഡോണ്ട്ഗിവ്അപ് വേള്‍ഡ്' എന്ന വെബ്‌സൈറ്റില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് കാണാം മനസ്സിന് പ്രചോദനം നല്‍കുന്ന പല ദൃശ്യങ്ങളും വാക്കുകളും.

Advertisement

സ്റ്റീവ് ജോബ്‌സിന്റെ ജീവിത കഥ, പ്രചോദനം നല്‍കുന്ന വോള്‍പേപ്പറുകള്‍, കാലില്ലാതെയും ഫൂട്ട്‌ബോള്‍ കളിക്കുന്ന കുഞ്ഞിന്റെ കഥ, വീഡിയോകള്‍, മ്യൂസിക് എന്നിങ്ങനെ ധാരാളം സംഭവങ്ങള്‍ ഇതില്‍ കാണാം, അനുഭവിച്ചറിയാം.

എംബിഎ ബിരുദത്തെ കൂടാതെ ഇപ്പോള്‍ ബിടെക് ബിരുദം, മൈക്രോസോഫ്റ്റ് സെര്‍ട്ടിഫൈഡ് പ്രൊഫഷണല്‍, റെഡ് ഹാറ്റ് സെര്‍ട്ടിഫൈഡ് എഞ്ചിനീയര്‍ യോഗ്യതകളും നേടിയ അരുണ്‍ ഇപ്പോഴും ആലോചിക്കുന്നത് ആത്മഹത്യയെന്ന എളുപ്പവഴി തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും സാധിക്കുമായിരുന്നോ എന്നാണ്.

Best Mobiles in India

Advertisement