മലയാള കമ്പ്യൂട്ടിങ് യൂണികോഡ് ഫോണ്ട് രംഗത്ത് പുതിയൊരണ്ണം കൂടി ഗായത്രി


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വക മലയാളത്തിന് പുതിയൊരു യൂണികോഡ് ഫോണ്ട് കൂടി പട്ടികയിൽ. ബിനോയ് ഡൊമിനിക് ആണ് 'ഗായത്രി' എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ ഫോണ്ടിന്റെ ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിർവഹിച്ചത്. ഈ പദ്ധതി പൂർത്തീകരിക്കാൻ ഒരു വർഷമാണ് വേണ്ടി വന്നത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിനു വേണ്ട സാമ്പത്തിക സഹായം വേണ്ട രീതിയിൽ നൽകിയത്.

"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്' എന്നറിയപ്പെടുന്നത്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്.

നിങ്ങളെ സൂഖമായി ഉറങ്ങാന്‍ സഹായിക്കും ഈ ഗാഡ്ജറ്റുകള്‍

ഗായത്രി ഫോണ്ട്

തലക്കെട്ടുകൾക്ക് അനുയോജ്യമായ രീതിയിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി രൂപപ്പെടുത്തിയതാണ് ഗായത്രി എന്ന ഫോണ്ട്. കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിയാണ് ഈ ഫോണ്ടിലുള്ളത്. യുണിക്കോഡ് 11.0 പതിപ്പും ഇത് പിന്തുണയ്ക്കുന്നു. യു.എഫ്.ഓ നോർമലൈസാർ, യു.എഫ്.ഓ ലിൻറ് എന്നി ടൂളുകൾ ഈ സിസത്തിന്റെ ഭാഗമാണ്.

എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

സാധാരണ വലിപ്പത്തിലുള്ള അക്ഷരത്തിന് പുറമേ കട്ടികൂടിയതും, കട്ടി കുറഞ്ഞതുമായ പതിപ്പുകളുമുണ്ട് ഈ ഫോണ്ടിന്. ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും, സൗജന്യവുമാണ് ഗായത്രി ഫോണ്ട്. താൽപ്പര്യമുള്ളവർക്ക് പഠനാവശ്യത്തിനുമായി ഫോണ്ടിന്റെ ഓരോ അക്ഷരത്തിന്റെയും എസ്. വി.ജി ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് ഗിറ്റ്ലാബ് റെപ്പോസിറ്ററിയിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

യുണിക്കോഡ് 11.0

സാധാരണ വലിപ്പത്തിലുള്ള അക്ഷരത്തിന് പുറമേ കട്ടികൂടിയതും, കട്ടി കുറഞ്ഞതുമായ പതിപ്പുകളുമുണ്ട് ഈ ഫോണ്ടിന്. ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും, സൗജന്യവുമാണ് ഗായത്രി ഫോണ്ട്. താൽപ്പര്യമുള്ളവർക്ക് പഠനാവശ്യത്തിനുമായി ഫോണ്ടിന്റെ ഓരോ അക്ഷരത്തിന്റെയും എസ്. വി.ജി ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് ഗിറ്റ്ലാബ് റെപ്പോസിറ്ററിയിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

മലയാള ലിപി

സമകാലിക മലയാളത്തിലെ പുതിയ പ്രവണതയാണ് ഗായത്രിയുടെ മുഖ്യ ലക്ഷ്യം. പ്രാചിന മലയാള ലിപി പിന്തുണയിക്കുന്നതിന് വലിയ ഗ്ളിഫുകൾ ഉണ്ട്. ആകെ 1124 ഗ്ളിഫുകലുള്ള ഗായത്രിക്ക് ലാറ്റിൻ കവറേജ് ഉണ്ട്. യൂണിക്കോഡ് 11 വരെ നിർവ്വചിച്ച എല്ലാ മലയാള പ്രതീകങ്ങളും പിന്തുണയ്ക്കുന്നു.

Most Read Articles
Best Mobiles in India
Read More About: malayalam software news technology

Have a great day!
Read more...

English Summary

Gayathri is a display typeface, available in Regular, Bold, Thin style variants. It is licensed under Open Font License. Source code, including the SVG drawings of each glyph is available in the repository. Gayathri is available for download from smc.org.in/fonts#gayathri