5 രൂപയുടെ ഡയറി മിൽക്ക് വാങ്ങൂ.. 1 ജിബി ജിയോ 4ജി ഡാറ്റ ഫ്രീ..!


ഓഫറുകളുടെ മേൽ ഓഫറുകൾ കൊണ്ട് രാജ്യമൊട്ടുക്കും തരംഗം സൃഷിടിച്ച, ഇപ്പോഴും വ്യത്യസ്തമായ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ജിയോ ഇതാ വീണ്ടുമൊരു ഓഫറുമായി എത്തിയിരിക്കുകയാണ്. ഓഫർ എന്ന് പറയേണ്ടതില്ല, സൗജന്യമായിത്തന്നെ ഇത് നിങ്ങൾക്ക് ലഭ്യമാകും എന്ന് പറയാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഏതെങ്കിലും ഒരു കാഡ്ബറി ഡയറി മിൽക്ക് വാങ്ങിയാൽ മാത്രം മതി.

5 രൂപയുടെ ഡയറി മിൽക്ക് വാങ്ങൂ.. 1 ജിബി ജിയോ 4ജി ഡാറ്റ ഫ്രീ..

വെറും അഞ്ചു രൂപയുടെ കാഡ്ബറി ഡയറി മിൽക്ക് വാങ്ങിയാൽ അതിലൂടെ ഒരു ജിബി സൗജന്യ 4ജി ഡാറ്റ നൽകുന്ന ഓഫറുമായിട്ടാണ് ജിയോ ഇപ്പോൾ എത്തിയിരിക്കുന്നത്. അഞ്ചുരൂപയുടെ മാത്രമല്ല, നിങ്ങൾ വാങ്ങുന്ന ഏത് കാഡ്ബറി ഡയറി മിൽക്കിന്റെ പാക്കറ്റിലും ഈ ഓഫർ ലഭ്യമാകും. എന്താണ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്ര മാത്രം

ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു കാഡ്ബറി ഡയറി മിൽക്ക് വാങ്ങുക. 5 രൂപ, 10 രൂപ, 20 രൂപ, 40 രൂപ, 80 രൂപ, 100 രൂപ തുടങ്ങി ഏതു വിലയിൽ ഉള്ളതായാലും മതി. വാങ്ങിയ ശേഷം ഫോണിലെ മൈ ജിയോ ആപ്പിൽ കയറുക. അവിടെ ഈ കാഡ്ബറി ഡയറി മിൽക്ക് സൗജന്യ ഡാറ്റ ഓഫർ കാണിക്കുന്ന ബാനർ കാണും. അതിൽ ക്ലിക്ക് ചെയ്യുക.

ഒരു നമ്പറിൽ ഒരിക്കൽ മാത്രം

അതിന് ശേഷം അവിടെയുള്ള Participate Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ കയ്യിലുള്ള ഡയറി മിൽക്കിന്റെ കവറിലെ ബാർകോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. അത് സ്കാൻ ചെയ്തു കഴിഞ്ഞാൽ അതോടെ ഓഫർ നിങ്ങൾക്ക് ലഭ്യമാകും. സെപ്റ്റംബർ 30 വരെയാണ് ഈ ഓഫർ ലഭ്യമാകുക. ഒരു നമ്പറിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ഓഫർ കിട്ടുക.

Most Read Articles
Best Mobiles in India
Read More About: jio offer data news

Have a great day!
Read more...

English Summary

Get 1GB free Jio 4G data with Cadbury Dairy Milk.