ബിഎസ്എന്‍എല്‍ മേള ഓഫര്‍: സൗജന്യ ഡാറ്റ, രണ്ട് വര്‍ഷം വാലിഡിറ്റി!


ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് വീണ്ടും മറ്റൊരു ഓഫറുമായി എത്തിയിരിക്കുന്നു. എങ്ങനെയൊക്കെ സൗജന്യ ഓഫറുകള്‍ നല്‍കട്ടേ എന്നാണ് പല കമ്പനികളും ആലോചിക്കുന്നത്.

ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നതിനു ശേഷം എത്ര ഓഫറുകളാണ് വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവ കൊണ്ടു വന്നത്.

എന്നാല്‍ ഇപ്പേള്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി വീണ്ടും ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍ രണ്ടു വര്‍ഷത്തെ വാലിഡിറ്റിയില്‍ കൊണ്ടു വന്നിരിക്കുന്നു. ആ ഓഫറിന്റെ പേരാണ് ' മേള സ്‌പെഷ്യല്‍ ഓഫര്‍'.

ഈ ഓഫറിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.

സൗജന്യ സിം കാര്‍ഡ്

ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ മേള സ്‌പെഷ്യല്‍ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ സിം കാര്‍ഡും ഇതിനോടൊപ്പം നല്‍കുന്നു.

അവസാന തീതയി

നാനോ, മൈക്രോ, നോര്‍മല്‍ സിം കാര്‍ഡുകള്‍, എംഎന്‍പി (പോര്‍ട്ട് ഇന്‍) ഉപഭോക്താക്കള്‍ക്ക് 2017 ജൂണ്‍ 31 വരെ ലഭിക്കുന്നു.

ടോപ്പ്അപ്പ് ടോക്‌ടൈം

ബിഎസ്എന്‍എല്‍ന്റെ ഈ ഓഫറിന്റെ കീഴില്‍ 110 രൂപ, 220 രൂപ, 500 രൂപ എന്നിവയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്‌ടൈം കൂടാതെ 1ജിബി ഫ്രീ ഡാറ്റ, രണ്ട് വര്‍ഷം വാലിഡിറ്റി കൂടാതെ എല്ലാ കോളുകളും 25p/ മിനിറ്റ് എന്നിവയുമാണ്.

സൗജന്യ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഗ്രാമീണ മേഖലകളിലെ എക്‌സ്‌ച്ചേഞ്ചുകളില്‍ 25,000 വൈ-ഫൈ കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്ത ആറു മാസത്തിനുളളില്‍ ഇത് നടപ്പാക്കുമെന്നാണ് കമ്പനി പറയുന്നത്.

Most Read Articles
Best Mobiles in India
Read More About: bsnl data offer wifi

Have a great day!
Read more...

English Summary

BSNL Kerala Telecom circle has announced Mela Special Offer of FREE Prepaid SIM cards.