വാട്ട്സ് അപ്പിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ വരുന്നുണ്ടോ? ടെലികോമിൽ പരാതി നൽകാം


വാട്ട്സ് അപ്പിൽ വരുന്ന നിന്ദ്യമായ സന്ദേശങ്ങൾക്ക് എതിരായി ഇപ്പോൾ ഉപയോക്താക്കൾക്ക് ടെലികോം വകുപ്പിൽ പരാതി നൽകാം, ടെലികോമിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സന്ദേശത്തിന്റെ ഒരു സ്ക്രീൻഷോട്ട് എടുത്ത് പരാതിയോടപ്പം, മൊബൈൽ നമ്പറും ഈ പറയുന്ന ഇമെയിൽ ഐഡിയിൽ 'ccaddn-dot@nic.in' അയച്ച് നൽകണം.

തട്ടിപ്പു കോളുകള്‍ തടയാന്‍ സെമാന്റക്കിന്റെ പുത്തന്‍ സംവിധാനം

വാട്ട്സ് അപ്പിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ

ആർകെങ്കിലും അക്രമാസക്തം / കുറ്റകരം / വധ ഭീഷണി / അശ്ലീല സന്ദേശങ്ങൾ എന്നിവ ലഭിക്കുകയാണെങ്കിൽ അത്തരം സന്ദേശങ്ങൾ, മൊബൈൽ നമ്പറുകളോടൊപ്പം സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ എടുത്ത് 'ccaddn-dot@nic.in' ഈ മെയിലിൽ അയയ്ക്കുക. "ഇത്തരം കാര്യങ്ങൾ ഞങ്ങൾ ടെലികോം വകുപ്പിലേക്ക് എത്തിക്കുകയും അവർ ഇത് പോലീസിൽ അറിയിക്കുകയും ചെയ്യും", ടെലികോം കമ്മ്യൂണിക്കേഷൻ കൺട്രോളറായ ആശിഷ് ജോഷി ട്വീറ്റ് ചെയ്യ്തു.

ടെലികോം

പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ അയ്യക്കുന്നവർക്കെതിരെ തടയിടുവാനും കൂടിയാണ് ഇത്. ഇത്തരം ആളുകൾക്കെതിരെ ഭീക്ഷണി ഉളവാക്കുന്ന സന്ദേശങ്ങൾ നൽകിയാൽ അത് ടെലികോമിൽ പരാതിപ്പെടാവുന്നതാണ്.

അശ്ലീല സന്ദേശങ്ങൾ വാട്ട്സ് അപ്പിൽ

ടെലികോം വകുപ്പ്, ഫെബ്രുവരി 19-ൽ ഇറക്കിയ നിയമപ്രകാരം, ഏതെങ്കിലും അശ്ലീലമായ, അല്ലെങ്കിൽ അനധികൃത ഉള്ളടക്കമുള്ള നെറ്റ്വർക്ക് നിരോധിക്കപ്പെട്ടേക്കാം എന്ന ലൈസൻസ് വ്യവസ്ഥകളിൽ പറയുന്നു.

പോലീസിൽ അറിയിക്കുക

എല്ലാ ടെലികോം സേവനദാതാക്കളും ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

ഉപഭോക്താവിന്റെ അപേക്ഷാ ഫോമിലെ കസ്റ്റമർ പ്രഖ്യാപനത്തിന്റെ ലംഘനമായതിനാളാണ് അത്തരം സന്ദേശങ്ങൾ അയയ്ക്കുന്നതിന് നടപടി സ്വികരിക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: whatsapp telecom news technology

Have a great day!
Read more...

English Summary

Individuals can now file a grievance with the Division of Telecom (DoT) in opposition to offensive messages acquired on WhatsApp, an official has mentioned.