ജി മെയിലില്‍ ഇനി സ്മാര്‍ട്‌ഫോണിലെ ഫോട്ടോകള്‍ നേരിട്ട് അറ്റാച്ച് ചെയ്യാം


സ്മാര്‍ട്‌ഫോണിലെ ഫോട്ടോകള്‍ നേരിട്ട് ജി മെയിലിലേക്ക് അറ്റാച് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഇതുവഴി ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറില്‍ നിന്നോ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍ നിന്നോ ജി മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട്‌ഫോണിലെ ഫോട്ടോകള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാം. സ്മാര്‍ട്‌ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ ഗൂഗിള്‍ പ്ലസ് അക്കൗണ്ടില്‍ ബാക്അപ് ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകു.

Advertisement

ജി മെയിലില്‍ കംപോസ് ചെയ്യുന്നതിനുള്ള വിന്‍ഡോയില്‍ ഇന്‍സേര്‍ട് ഫോട്ടോ എന്ന പുതിയ ഓപ്ഷന്‍ ഇതിനായി ചേര്‍ത്തിട്ടുണ്ട്. അതില്‍ ക്ലിക് ചെയ്താല്‍ ഗൂഗിള്‍ പ്ലസില്‍ സേവ് ചെയ്ത ചിത്രങ്ങള്‍ മുഴുവനായി തെളിഞ്ഞുവരും. അതില്‍ നിന്ന് ഇഷ്ടമുള്ളത് അറ്റാച് ചെയ്യാം. ഓട്ടോ ബാക് അപ് എനേബിള്‍ ചെയ്യുകയും വേണം.

Advertisement

സന്ദേശം കംപോസ് ചെയ്യുന്നതോടൊപ്പം ഫോട്ടോ അറ്റാച് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ഫോട്ടോകള്‍ ക്രോപ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇന്നുമുതല്‍ എല്ലാ ജി മെയില്‍ ഉപയോക്താക്കള്‍ക്കും ഈ സംവിധാനം ലഭ്യമാകും.

Best Mobiles in India

Advertisement