ഹൃദ്രോഗ സാധ്യതകള്‍ പ്രവചിക്കാന്‍ കണ്ണുകള്‍ സ്‌കാന്‍ ചെയ്യാം!!


ഇന്ന് ലോകത്തിലെ മുന്‍നിര ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം അല്ലെങ്കില്‍ മറ്റു കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍. ഈ രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയുന്നത് അത്യപൂര്‍വ്വമാണ്. എന്നാല്‍ നേരത്തെ കണ്ടു പിടിച്ചാല്‍ ജീവന്‍ രക്ഷിക്കാനും സാധിക്കും.

Advertisement

എന്നാല്‍ ഒരു ചെറിയ ഐ ടെസ്റ്റിലൂടെ നമുക്ക് അറിയാം, ഹൃദയാഘാതം വരുമോ അതല്ലെങ്കില്‍ അതിനെ സംബന്ധിച്ച് മറ്റേതെങ്കിലും അസുഖങ്ങള്‍ വരുമോ ഇല്ലയോ എന്ന്. ഗൂഗിളിലെ ഗവേഷകള്‍ കണ്ടെത്തിയതാണ് ഇത്. റെറ്റിനല്‍ ഇമേജുകളിലൂടെ ഹൃദയമിടിപ്പിന്റെ സിഗ്നലുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML) ടെക്‌നിക്കുകള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

Advertisement

ഒരു വ്യക്തിയെ അക്സ്സ് ചെയ്യുന്നതാണ് ഇതില്‍ പ്രധാനം. അതായത് ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ സമയം ഇതിനായി കണക്കിലെടുക്കുന്നു. അവരുടെ വയസ്സ്, ലിംഗം, ജീവിത ശൈലി ഘടകങ്ങളായ പുകവലി, രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഹൃദ്രോഗത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

'Assessing Cardiovascular Risk Factors with Computer Vision' എന്ന രീതിയിലാണ് പഠനം. 'റെറ്റിനല്‍ ഇമേജുകളില്‍ നിന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുളള കൂടുതല്‍ വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയേക്കാം എന്നതിനാല്‍ ഈ കണ്ടെത്തല്‍ പ്രത്യേകിച്ചും ആവേശകരമാണ്, എന്ന് ഗൂഗിള്‍ സെര്‍ച്ച് ഭീമന്‍ പറയുന്നു.

'റെറ്റിനല്‍ ഇമേജുകള്‍ കമ്പ്യൂട്ടര്‍ കാഴ്ചപ്പാടില്‍ നിന്ന് ഹൃദ്രോഗവല്‍ക്കരണ ഫലങ്ങള്‍ മുന്‍കൂട്ടി തെളിയിച്ച് പ്രോത്സാഹിപ്പിക്കു, ഹൃദ്രോഗം തടയുന്നതിനുളള പുതിയ പരീക്ഷണ സാധ്യതകള്‍ AI നമുക്ക് നല്‍കുന്നു, എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ് ട്വിറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.

Advertisement

13 അക്ക മൊബൈല്‍ നമ്പര്‍ വരുന്നു, പേടിക്കേണ്ട!!

ഇതിനായി 284,335 രോഗികളുടെ ഡാറ്റയാണ് കമ്പനി ശേഖരിച്ചത്. പുകവലിക്കുന്നവരുടേയും അല്ലാത്തവരുടേയും റെറ്റിനല്‍ ഇമേജുകള്‍ ഇവര്‍ വേര്‍തിരിച്ചു. അതിനാല്‍ തന്ന രോഗികളുടെ റെറ്റിനല്‍ ഇമേജുകള്‍ക്കിടയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവരുടേയും സാധാരണ രോഗികളുകളുമായും ഡോക്ടര്‍മാര്‍ വേര്‍തിരിച്ചു.

Best Mobiles in India

Advertisement

English Summary

AI algorithm analyses retinal scans to predict your age and blood pressure. It then uses this data to analyse your risk of suffering a major cardiac event