ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യനയം തിരുത്തി ഗൂഗിള്‍


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട പുതിയ നയം പ്രഖ്യാപിച്ച് ഗൂഗിള്‍. ഇതുപ്രകാരം പരസ്യം നല്‍കുന്ന ആളുകളെ കുറിച്ച് കൃത്യമായി അറിയാന്‍ കഴിയും.

Advertisement

ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ തിരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട അധികാരികളോ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്നതാണ് നയത്തിലെ പ്രധാന നിബന്ധന. പരസ്യം നല്‍കുന്നതിന് മുമ്പ് ഇതിന് പിന്നിലെ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഈ പരിശോധന 2019 ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Advertisement
ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നത് ആരാണെന്നും പരസ്യത്തിന് വേണ്ടി എത്രരൂപ ചെലവാക്കിയെന്നും ജനങ്ങള്‍ക്ക് അറിയാനുള്ള അവസരവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇന്ത്യക്ക് വേണ്ടി പൊളിറ്റിക്കല്‍ അഡ്വര്‍ടൈസിംഗ് ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട്, പൊളിറ്റിക്കല്‍ ആഡ്‌സ് ലൈബ്രറി എന്നിവ അവതരിപ്പിക്കും. ഇവയില്‍ നിന്ന് പരസ്യം നല്‍കിയ ആളിനെക്കുറിച്ചും ചെലവഴിച്ച തുകയെ പറ്റിയും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ ചേതന്‍ കൃഷ്ണസ്വാമി ബ്ലോഗില്‍ കുറിച്ചു.

 

ഇതിന്റെ പ്രത്യേകത.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേരിക്കയില്‍ അവതരിപ്പിച്ച പൊളിറ്റിക്കല്‍ ആഡ്‌സ് ലൈബ്രറിക്ക് സമാനമായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന സംവിധാനവും. തീയതി, ചെലവാക്കിയ തുക, വീഡിയോ, ടെക്‌സ്റ്റ്, ഇമേജ് എന്നിവയുടെ അടിസ്ഥാത്തില്‍ പരസ്യങ്ങള്‍ തിരയാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

2019ല്‍ എത്തുന്ന ഷവോമി ഫോണുകള്‍..!

ഗൂഗിള്‍

പരസ്യത്തോടൊപ്പം മുകള്‍ഭാഗത്തായി 'പെയ്ഡ് ഫോര്‍ ബൈ' എന്ന ലേബലും ഉണ്ടാകുമെന്ന് ഗൂഗിള്‍ അറിയിച്ചുണ്ട്.

Best Mobiles in India

English Summary

Google announces new election ad policy in India ahead of Lok Sabha Elections 2019