ഇന്ത്യന്‍ ചരിത്രസ്മാരകങ്ങളിലേക്ക് ഒരു വര്‍ച്വല്‍ ടൂര്‍


ഇന്ത്യയിലെ പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കണമെന്നുണ്ടോ. എങ്കില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ, നിങ്ങളുടെ വീട്ടിലിരുന്നുതന്നെ അവ കാണാം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മാത്രം മതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഗൂഗിളും ചേര്‍ന്ന് നടപ്പാക്കുന്ന വര്‍ച്വല്‍ ടൂര്‍ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

Advertisement

ഇന്ത്യയിലെ നൂററോളം വരുന്ന ചരിത്ര സ്മാരകങ്ങള്‍ 360 ഡിഗ്രിയില്‍ കാണുന്നതിനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. ഇതില്‍ 30 സ്മാരകങ്ങളുടെ 360 ഡിഗ്രി പനോരമിക് ചിത്രങ്ങള്‍ നിലവില്‍ ലഭ്യമായിക്കഴിഞ്ഞു. താജ്മഹല്‍, ഹുമയൂണ്‍ ടോംബ്, ചെങ്കേട്ട, ആഗ്ര കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇന്നു മുതല്‍ ഗൂഗിള്‍ മാപ്പിലൂടെ ഈ സ്ഥലങ്ങളുടെ വര്‍ച്വല്‍ ടൂര്‍ സാധ്യമാകും.

Advertisement

ലോകത്തിന്റെ ഏതുഭാഗത്തുള്ളവര്‍ക്കും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ചരിത്രവും പാരമ്പര്യവും മനസിലാക്കാന്‍ ഈ പദ്ധതിയിലുടെ കഴിയുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമരി കടോച് പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ക്ക് ഇന്ത്യയുടെ സംസ്‌കാവും ചരിത്രവും അടുത്തറിയാനുള്ള സൗകര്യം ഈ സംവിധാനത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗൂഗിള്‍ ഇന്ത്യ എം.ഡിയും വൈസ് പ്രസിഡന്റുമായ രാജന്‍ ആനന്ദനും പറഞ്ഞു.

ഇന്ത്യന്‍ ചരിത്രസ്മാരകങ്ങളിലേക്കുള്ള വെര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

Advertisement