തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുറച്ച് സുന്ദര്‍ പിച്ചൈ; പുതിയ ഓഫീസുകള്‍ക്കായി 13 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും


അമേരിക്കയില്‍ പുതിയ ഓഫീസുകളും ഡാറ്റാ സെന്ററുകളും തുറക്കുന്നതിനായി ഗൂഗിള്‍ ഈ വര്‍ഷം 13 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. ഇതോടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയിലെ 24 സംസ്ഥാനങ്ങളില്‍ ഗൂഗിളിന് ഓഫീസുകളും ഡാറ്റാ സെന്ററുകളും ഉണ്ടാകുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ കുറിച്ചു. ഇതോടെ നെബ്രാസ്‌ക, നെവാഡ, ഒഹിയോ, ടെക്‌സാസ്, ഒക്ലഹോമ, സൗത്ത് കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ പതിനായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാധാന്യം നല്‍കി

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇടതുചായ്‌വുണ്ടെന്ന് കഴിഞ്ഞവര്‍ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ ആക്ഷേപിച്ചിരുന്നു. ഡാറ്റാ സെന്ററുകള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ നിക്ഷേപം നടത്താനുള്ള ഗൂഗിളിന്റെ തീരുമാനം പ്രതീക്ഷിച്ചതാണ്. ക്ലൗഡ് സര്‍വ്വീസ് ബിസിനസ്സ് തുടങ്ങിയ കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. ഗൂഗിളിന്റെ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ചെലവ് കൂടിയത് കാരണം ലാഭവിഹിതത്തില്‍ കുറവുണ്ടായിട്ടുണ്ട്.

വിലയിരുത്തപ്പെടുന്നത്

ഗൂഗിളിന് പിന്നാലെ ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളും വന്‍ നിക്ഷേപത്തിനും അതുവഴി പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും തയ്യാറെടുക്കുകയാണ്. ഓസ്റ്റിനില്‍ പുതിയ ഓഫീസുകള്‍ക്കായി ആപ്പിള്‍ ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. ഇതുവഴി 15000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോണ്‍ നിക്ഷേപം നടത്തുന്നത് ന്യൂയോര്‍ക്ക് സിറ്റിയിലും വിര്‍ജീനിയയിലുമായിരിക്കും.

'ക്രെഡന്‍ഷ്യന്‍ സ്റ്റഫിംഗ്' ആക്രമണ ഭീഷണിയിലാണോ നിങ്ങളുടെ ബിസിനസ്സ്?

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Google CEO Sundar Pichai focuses on job creation, to spend $13 bn on facilities