ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ് വെബ് ബ്രൗസറുകളില്‍ വൈറസ് ആക്രമണ സാധ്യത


ലോകത്ത് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളായ ഗൂഗിള്‍ ക്രോം, മോസില ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകളില്‍ വൈറസ് ആക്രമണ സാധ്യതയുള്ളതായി വെബ് സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. ഈ ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്‌ഗ്രേഡ് ചെയ്യുകയോ റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നും വിദഗ്ധര്‍ പറയുന്നു.

Advertisement

മോസില ഫയര്‍ഫോക്‌സിലാണ് മാല്‍വേര്‍ ആദ്യം കണ്ടെത്തിയത്. ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സി.ഇ.ആര്‍.ടി- ഇന്‍ ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രോമിലോ ഫയര്‍ഫോക്‌സിലോ ഒരു വെബ് പേജ് തുറക്കുമ്പോള്‍ അതിലെ ഹോം, എബൗട് ബട്ടണുകളില്‍ എന്തെങ്കിലും അപാകതകള്‍ കാണുകയാണെങ്കില്‍ നിങ്ങളുടെ ബ്രൗസറിലും മാല്‍വേര്‍ ബാധിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം.

Advertisement

മാല്‍വേര്‍ ബാധിച്ചുകഴിഞ്ഞാല്‍ അനാവശ്യ ഫയലുകള്‍ തനിയെ ഡൗണ്‍ലോഡ് ആവുക, മെമ്മറി സ്‌പേസ് നഷ്ടമാവുക, സേവ് ചെയ്ത ഫയലുകള്‍ നഷ്ടമാവുക തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാകും. ചിലപ്പോള്‍ വെബ്‌സൈറ്റുകള്‍ ഓപ്പണാവാതിരിക്കുകയും ചെയ്യും.

Best Mobiles in India

Advertisement