ഗൂഗിള്‍ ക്രോം ടിപ്‌സുകള്‍


ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ബ്രൗസറിലൊന്നാണ് ഗൂഗിള്‍ ക്രോം. ഈ വെബ് ബ്രൗസര്‍ പ്രധാനമായും ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഒഎസിലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇതിന്റെ വേഗത കുറയുന്നു. കാരണം ഇതില്‍ ഉപയോഗിക്കുന്ന റാമിന്റെ ഉയര്‍ന്ന ഉപയോഗം തന്നെ. എന്നാല്‍ ഗൂഗിള്‍ ക്രോമിന്റെ വേഗത കൂട്ടാന്‍ ചില ടിപ്‌സുകള്‍ ചുവടെ കൊടുക്കുന്നു.ക്രോം വിപുലീകരണം മാനേജ് ചെയ്യുക

ക്രോം സെര്‍ച്ച് ബോക്‌സില്‍, chrome/extensions എന്ന് ടൈപ്പ് ചെയ്യുക. നിങ്ങളുടെ റാമില്‍ സ്റ്റോറേജ് കുറവാണെങ്കില്‍ അനാവശ്യമായ എക്‌സ്റ്റന്‍ഷനുകള്‍ ഇല്ലാതാക്കുക. നാല് എക്സ്റ്റന്‍ഷനുകളില്‍ കുറഞ്ഞത് സൂക്ഷിക്കുന്നതാണ് ഉചിതം. അതിനു ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.

സെറ്റിംഗ്‌സ് മാനേജ്‌മെന്റ്

ക്രമീകരണങ്ങളിലേക്കു പോയി മുകളില്‍ വലതു ഭാഗത്തുളള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത തീമുകള്‍ ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തനരഹിതമാക്കുക. തുടര്‍ന്ന് ഷോ ഹോം ബട്ടണ്‍ പേജ്, ഫേസ്ബുക്ക്.കോം, ക്ലിയര്‍ ക്യാഷെ ഫയല്‍, ബ്രൗസിംഗ് ഡേറ്റ, കുക്കികള്‍ എന്നിവ മായ്ക്കുക.

ക്രോം ഹാംഗിംഗ്

ഗൂഗിള്‍ ക്രോം ടാസ്‌ക് മാനേജര്‍ തുറക്കുന്നതിന് Shift+Esc തിരഞ്ഞെടുക്കുക. ക്രോം ഉപയോഗിക്കുന്ന നിലവിലെ പ്രക്രിയ കാണിക്കും. അനാവശ്യമായ പ്രവര്‍ത്തന പ്രക്രിയകള്‍ക്കായി അവസാന പ്രോസസ് തിരഞ്ഞെടുക്കുക. ഒപ്പം മെമ്മറി ഉപയോഗവും എക്‌സറ്റന്‍ഷനുകളും പരിശോധിക്കുക. അവ ധാരാളം മെമ്മറി എടുക്കുകയാണെങ്കില്‍ അവ ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ അപ്രാപ്തമാക്കുകയോ ചെയ്യുക.

ക്രോംസ് ഫ്‌ളാഗ് സെറ്റിംഗ്‌സ്

നിങ്ങളുടെ ക്രോം ബ്രൗസര്‍ ക്രാഷ് ചെയ്‌തേക്കാം, കാരണം സെറ്റിംഗ്‌സ് ബീറ്റ മോഡിലാണ്. എന്നാല്‍ ഇതിനെ കുറിച്ച് വിഷമിക്കേണ്ട, നിങ്ങളുടെ ക്രോം ബ്രൗസര്‍ എളുപ്പത്തില്‍ റീസ്‌റ്റോര്‍ ചെയ്യാം.

1. ക്രോം തുറന്നതിനു ശേഷം Chrome/flag എന്നത് സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുക.

2. അനേകം ഹിഡന്‍ സെറ്റിംഗ്‌സ് തുറക്കും.

3. നിങ്ങള്‍ക്ക് താത്പര്യമുളള ഏരിയകളായ മാക്, വിന്‍ഡോസ്, ലിനക്‌സ്, ക്രോം ഒഎസ്, ആന്‍ഡ്രോയിഡ് എന്നിവ തിരയുക.

4. റാമിന്റെ ഇനിഷ്യല്‍ വാല്യൂ ഡീഫോണ്‍ട്ട് ആണ്. വാല്യൂകള്‍ പരമാവധി 256 വരെ അല്ലെങ്കില്‍ 512 ആയിരിക്കണം.

5. അവാസനം റീലോഞ്ച് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇനി വേഗത്തിലുളള വെബ് ആസ്വദിക്കാം.

ഡേറ്റ സേവര്‍ മോഡ് ഓണ്‍ ചെയ്യുക

ഡേറ്റ സെര്‍വറിലേക്കു മാറുക. ഇത് ഗൂഗിള്‍ സെര്‍റിലേക്ക് ചുരുക്കിയ ഡേറ്റ അയക്കും. ഇത് ഡേറ്റ ഉപഭോഗം കുറയ്ക്കുകയും ബ്രൗസര്‍ വേഗത്തിലാക്കുകയും ചെയ്യുന്നു.


Read More About: google news technology tips

Have a great day!
Read more...

English Summary

Google Chrome tips to make websites load faster on Android