രൂപവും ഭാവവും മാറിയ ഗൂഗിള്‍ ക്രോംകാസ്റ്റ് 3 ഇന്ത്യയിലെത്തി


പുതിയ രൂപകല്‍പ്പനയോടെ ഈ മാസം ആദ്യം അവതരിപ്പിച്ച ഗൂഗിള്‍ ക്രോംകാസ്റ്റ് 3 ഇന്ത്യന്‍ വിപണിയിലെത്തി. ക്രോംകാസ്റ്റ് 2-ന്റെ പിന്‍ഗാമി എന്ന നിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിളിന്റെ മറ്റ് ഉത്പന്നങ്ങളുമായി കിടപിടിക്കുന്ന വിധത്തില്‍ രൂപകല്‍പ്പനയില്‍ സൗന്ദര്യാത്മകമായ മാറ്റം വരുത്തിയിരിക്കുന്നുവെന്നതാണ് ക്രോംകാസ്റ്റ് 3-ന്റെ സവിശേഷത. മുന്‍ മോഡലുകളെക്കാള്‍ 15 മടങ്ങ് വേഗത ഇത് ഉറപ്പുനല്‍കുന്നു. മാത്രമല്ല പൂര്‍ണ്ണമായ HD റെസല്യൂഷനില്‍ (1080p) 60 fps വീഡിയോകള്‍ പിന്തുണയ്ക്കാനും ഇതിന് കഴിയും.

Advertisement



ക്രോംകാസ്റ്റ് 3-ന്റെ വില

ഇന്ത്യയില്‍ ക്രോംകാസ്റ്റ് 3-ന്റെ വില 3499 രൂപയാണ്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമാണ് ഇത് വാങ്ങാന്‍ അവസരം. വരുംദിവസങ്ങളില്‍ ഗൂഗിള്‍ സ്‌റ്റോറുകളിലും മറ്റ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ക്രോംകാസ്റ്റ് 3 വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ചാര്‍കോള്‍ നിറമുള്ള മോഡലാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴി ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി സോണി Liv ഒരുവര്‍ഷത്തേക്ക് ലഭിക്കും. ആറുമാസം പരസ്യമില്ലാതെ ഗാന വരിക്കാരാകാനും അവസരമുണ്ട്. ഫോണ്‍പേ അക്കൗണ്ട് ഉപയോഗിച്ച് പണമടച്ചാല്‍ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ആക്‌സിസ് ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രോംകാസ്റ്റ് 3 വാങ്ങുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവ് നേടാനും അവസരമുണ്ട്. ഒക്ടോബര്‍ 27-ന് അവസാനിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ഫെസ്റ്റീവ് ധമാക്ക ഡെയ്‌സ് സെയിലിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങള്‍.

Advertisement

അമേരിക്കയില്‍ ക്രോംകാസ്റ്റ് 3-ന്റെ വില 35 ഡോളറാണ് (ഏകദേശം 2600 രൂപ). അവിടെ ചോക്ക്, ചാര്‍ക്കോള്‍ നിറങ്ങളില്‍ ഇത് ലഭിക്കുന്നു.

സവിശേഷതകള്‍

HDMI ഇന്റര്‍ഫേസ് ഉള്ളതിനാല്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് ഉപയോഗിച്ച് ഇഷ്ട വീഡിയോകള്‍ നേരിട്ട് HDTV-യില്‍ കാണാന്‍ കഴിയും. മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ആപ്പുകള്‍ എന്നിവ ടിവിയില്‍ കാസ്റ്റ് ചെയ്യാം. ക്രോംകാസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന എണ്ണൂറിലധികം ആപ്പുകളുണ്ട്. ക്രോംകാസ്റ്റ് അല്ലെങ്കില്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ടിവിയുമായി മിറര്‍ ചെയ്യാനും സാധിക്കും. വേഗതയില്‍ വന്നിരിക്കുന്ന വര്‍ദ്ധനവ്, പൂര്‍ണ്ണമായ HD വീഡിയോകള്‍ സ്ട്രീം ചെയ്യാനുള്ള കഴിവ് എന്നിവയെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ?

Advertisement

ഗൂഗിള്‍ അസിസ്റ്റന്റില്‍ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ക്രോംകാസ്റ്റ് 3 വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഗൂഗിള്‍ ഹോം സ്പീക്കറുമായി ബന്ധിപ്പിക്കുക. നിങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശത്തിന് അനുസരിച്ച് ഇഷ്ടപ്പെട്ട യൂട്യൂബ് വീഡിയോകള്‍ ടിവിയില്‍ തെളിയും. ഒന്നിലധികം സ്പീക്കറുമായി ബന്ധിപ്പിച്ച് ക്രോംകാസ്റ്റ് വഴി പാട്ട് കേള്‍പ്പിക്കാനുള്ള ആലോചനകള്‍ ഗൂഗിളില്‍ നടക്കുന്നതായാണ് വിവരം.

സൗകര്യപ്രദമായ HDMI കേബിളാണ് ക്രോംകാസ്റ്റ് 3-യിലുള്ളത്. മൈക്രോ USB പോര്‍ട്ടുമുണ്ട്. വൈ-ഫൈ വഴിയാണ് ടിവിയില്‍ കാസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ്, iOS ഉപകരണങ്ങള്‍ വഴി ഇത് ഉപയോഗിക്കാം. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, HBO, Hulu മുതലായവ ക്രോംകാസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ ചിലതാണ്.

ഹോക്കി പക്കിനെ ഓര്‍മ്മിപ്പിക്കുന്ന രൂപമാണ് ക്രോംകാസ്റ്റ് 3-ന്റേത്. മാറ്റ് ഫിനിഷ്, ഗൂഗിളിന്റെ ലോഗോ എന്നിവയാണ് രൂപകല്‍പ്പനയില്‍ എടുത്തുപറയേണ്ട കാര്യങ്ങള്‍. 39.1 ഗ്രാമാണ് ഭാരം.

Advertisement

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ??

Best Mobiles in India

English Summary

Google Chromecast 3 With Faster Performance, New Design Launched in India