ഗൂഗിള്‍ ഡോക്‌സില്‍ 450 പുതിയ ലിപികള്‍



ഗൂഗിള്‍ ഡോക്‌സ് ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഡോക്‌സില്‍ ഇപ്പോള്‍ 450 പുതിയ ലിപികള്‍ കൂടി ലഭ്യമാണ്. ഇതുവരെ വിരലിലെണ്ണാവുന്ന ലിപികള്‍ മാത്രമേ വെബ് അധിഷ്ഠിത ഓഫീസ് പ്രോഗ്രാമായ ഡോക്‌സില്‍ കമ്പനി ലഭ്യമാക്കിയിരുന്നത്. ലിപികളെ കൂടാതെ കൂടുതല്‍ പുതിയ ലേഔട്ടുക(ടെംപ്ലേറ്റ്‌സ്)ളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജിമെയിലില്‍ ഓട്ടോമാറ്റിക്ക് മെയില്‍ വിവര്‍ത്തന സൗകര്യം ഗൂഗിള്‍ പരിചയപ്പെടുത്തിയിരുന്നത്.

ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഡോക്‌സ് ആക്‌സസ് ചെയ്ത് ഇതിലെ പുതിയ സൗകര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. പുതിയ ലിപികള്‍ വേണ്ടവര്‍ ഡോക്‌സിലെ ഫോണ്ട് ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ലിപികളുടെ പട്ടികയില്‍ ഏറ്റവും താഴെയായി പുതിയ ലിപികള്‍ ചേര്‍ക്കാനുള്ള ആഡ് ന്യൂ ഫോണ്ട് ഓപ്ഷന്‍ കാണാം. അതില്‍

Advertisement

ക്ലിക് ചെയ്താല്‍ ലിപികളുടെ പൂര്‍ണ്ണപട്ടിക ലഭിക്കും. അതില്‍ നിന്ന് ഇഷ്ടമുള്ള ലിപികളെ തെരഞ്ഞെടുത്താല്‍ പിന്നീടവ ഡോക്‌സ് എഡിറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കാനാകും.

Advertisement

ഗൂഗിളിന്റെ ക്ലൗഡ് സ്‌റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവും ഇപ്പോള്‍ ഡോക്‌സില്‍ ലഭ്യമാണ്. ഡോക്‌സ് ഫയലുകള്‍ ഡ്രൈവ് സേവനത്തില്‍ സൂക്ഷിച്ച് വെക്കാന്‍ ഇത് എളുപ്പത്തില്‍ സഹായിക്കും. മുമ്പ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ മാത്രമേ ഡ്രൈവ് ഫോള്‍ഡര്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നുള്ളൂ എങ്കിലും ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്‌സ് ഉള്‍പ്പടെ ഒട്ടുമിക്ക ബ്രൗസറുകളിലും സാധ്യമാണ്.

ചിത്രങ്ങള്‍ ഡോക്‌സ് ഫയലില്‍ ഉള്‍പ്പെടുത്താനും ഇപ്പോള്‍ എളുപ്പമാണ്. ഡ്രൈവിലുള്ള ചിത്രങ്ങള്‍ ഡോക്‌സിലേക്ക് നേരിട്ട് ഉള്‍പ്പെടുത്താനാകും., അല്ലെങ്കില്‍ ഗൂഗിളിന്റെ തന്നെ ഓണ്‍ലൈന്‍ ഫോട്ടോ ആര്‍ച്ചീവായ ലൈഫ് ഫോട്ടോയില്‍ നിന്നും സെര്‍ച്ച് ചെയ്തും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. അതുമല്ലെങ്കില്‍ വെബ്ക്യാം ഉപയോഗിച്ചെടുക്കുന്ന ചിത്രമോ ഇമേജ് യുആര്‍എല്ലോ ഉപയോഗിച്ചും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും.

Advertisement

ഫയല്‍ ഓപ്ഷനില്‍ പോയി ഡോക്‌സിന് ഒരു ഡീഫോള്‍ട്ട് സൈസ് നിശ്ചയിക്കാനും സാധിക്കും. കമന്റ് വിഭാഗം വലതുവശത്ത് മുകളിലായാണ് വരുന്നത്. ഗൂഗിള്‍ ഡോക്‌സ് പ്രസന്റേഷനും മറ്റ് ധാരാളം ഓഫീസ് പ്രവര്‍ത്തികള്‍ക്കുമായി ഇവ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലെ ടെംപ്ലേറ്റ്‌സ് മാറ്റവും ഉപയോഗപ്പെടുത്താം.

Best Mobiles in India

Advertisement