ഗൂഗിള്‍ ഡൂഡിലില്‍ എഡ്‌വര്‍ഡ് മൈബ്രിജ്



ഇംഗ്ലണ്ട് വംശജനായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ എഡ്‌വര്‍ഡ് മൈബ്രിജിന്റെ 182മത് പിറന്നാളാഘോഷിക്കുന്ന പുതിയ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍. മൃഗങ്ങളുടെ അതിവേഗതയിലുള്ള ചലനങ്ങള്‍ പോലും ക്യാമറയില്‍ പകര്‍ത്താന്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി വളരെ മികച്ച ഡൂഡിലാണ് ഗൂഗിള്‍ പ്രസിദ്ധപ്പെടുത്തിയത്.

ചലിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള സൂപ്രക്‌സിസ്‌കോപ് എന്ന ഉപകരണവും ഒന്നിലേറെ ക്യാമറകളും ഉപയോഗിച്ചായിരുന്നു മൈബ്രിജ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.

Advertisement

വേഗത്തിലോടുന്ന കുതിരകളെ പകര്‍ത്തുന്നതില്‍ മൈബ്രിജ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു പെയിന്റിംഗില്‍ കാണുന്നതിനേക്കാള്‍ വ്യക്തമായ കുതിരയോട്ട ദൃശ്യങ്ങളായിരുന്നു അദ്ദേഹം ക്യാമറയില്‍ എടുത്തത്. ദ ഹോഴ്‌സ് ഇന്‍ മോഷന്‍ എന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധ ഫോട്ടോയാണ് ഡൂഡിലായി വന്നത്.

Advertisement

കുതിരയോട്ടത്തിന്റെ ഓരോ നിമിഷത്തേയും ക്യാമറയിലാക്കിയ അദ്ദേഹത്തെ അനുസ്മരിക്കുന്ന ഡൂഡില്‍ ഈ ദൃശ്യങ്ങളെ വീഡിയോയാക്കിയാണ് കാണിക്കുന്നത്. ഡൂഡിലിന് നടുവിലായി വീഡിയോ പ്ലേബട്ടണ്‍ കാണാം. 1904ല്‍ 74മത്തെ വയസ്സില്‍ ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു മൈബ്രിജിന്റെ അന്ത്യം.

Best Mobiles in India

Advertisement