ഗൂഗിളിന്റെ 1340മത് ഡൂഡില്‍ ഇന്ന് കാണാം


ഗൂഗിള്‍ ഹോംപേജില്‍ കാണുന്ന ലോഗോ ചില ദിവസങ്ങളില്‍ പല രൂപത്തിലും നിറങ്ങളിലും വരുന്നത് കാണാറില്ലേ? അതാണ് ഗൂഗിളിന്റെ ഡൂഡില്‍. വിശേഷ ദിവസങ്ങളിലാണ് ഗൂഗിള്‍ ഡൂഡിലുകള്‍ ഹോംപേജില്‍ അവതരിപ്പിക്കുക. ഇന്നും ഗൂഗിള്‍ ഹോംപേജില്‍ ഒരു ഡൂഡിലുണ്ട്, റെക്കോര്‍ഡ് നോക്കിയാല്‍ ഇത് കമ്പനിയുടെ 1340മത് ഡൂഡിലാണ്.

സ്പാനിഷ് ചിത്രകാരനായ ജുവാന്‍ ഗ്രിസിന്റെ 125മത്തെ പിറന്നാളാണ് ഇന്ന് ഡൂഡിലിന്റെ വിഷയം. ക്യൂബിസം എന്ന ആധുനിക ചിത്രരചനാസങ്കേതത്തിലായിരുന്നു ജുവാന്‍ ഗ്രിസ് പ്രസിദ്ധി നേടിയത്.

1998ലാണ് ഗൂഗിള്‍ ഡൂഡില്‍ പ്രസിദ്ധപ്പെട്ടുത്തി തുടങ്ങിയത്. ഗൂഗിള്‍ ഇത് വരെ പ്രസിദ്ധപ്പെടുത്തിയ എല്ലാ ഡൂഡിലുകളും ഡൂഡില്‍ വെബ്‌സൈറ്റില്‍ കാണാം. ഇഷ്ടപ്പെട്ടവ കപ്പ്, ടി-ഷര്‍ട്ട്, പോസ്റ്റര്‍ തുടങ്ങിയവയില്‍ ഡിസൈന്‍ ചെയ്ത് വാങ്ങാനുമാകും.

Most Read Articles
Best Mobiles in India

Have a great day!
Read more...