ഗൂഗിള്‍ ഡ്രൈവില്‍ 5ജിബി സ്‌റ്റോറേജ് സൗജന്യം?



ഗൂഗിള്‍ അടുത്താഴ്ച പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സേവനമായ ഗൂഗിള്‍ ഡ്രൈവ് അഞ്ച് ജിബി സ്‌റ്റോറേജ് സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ ഡ്രൈവിന്റെ ഔദ്യോഗിക അവതരണ തിയ്യതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ചൊവ്വ, ബുധന്‍ തിയ്യതികളിലൊന്നിലാവും ഗൂഗിള്‍ ഡ്രൈവ് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചുവെക്കാനുള്ള സേവനമാണിത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പിന്തുണയുള്ള ഏത് ഉപകരണങ്ങളിലൂടെയും ഗൂഗിള്‍ ഡ്രൈവ് ആക്‌സസ് ചെയ്യാനാകും.

Advertisement

എവിടെ വെച്ചും ഏത് ഉപകരണത്തിലൂടെയും സ്റ്റോറേജ് ആക്‌സസ് ചെയ്യാം. ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഐക്ലൗഡിനാണ് ഗൂഗിള്‍ ഡ്രൈവ് വെല്ലുവിളിയാകുക. എന്നാല്‍ വിന്‍ഡോസ്, മാക്, ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി ഒട്ടുമിക്ക ഓപറേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇത് പ്രവര്‍ത്തിക്കാനാണ് സാധ്യത.

Best Mobiles in India

Advertisement