ഇന്ത്യയിൽ 400 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നടപ്പിലാക്കി ഗൂഗിൾ


ഗൂഗിൾ ഇന്ത്യ റെയിൽവേയുടെ സഹകരണത്തോടെ 400 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം സർക്കാർ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ കീഴിൽ നടപ്പാക്കിയിരിക്കുകയാണ്. ആസാമിലെ ദിബ്രുഗർഹ സ്റ്റേഷനിൽ ആയിരുന്നു ചൊവാഴ്ച 400ആമത്തെ വൈഫൈ സംവിധാനം ഒരുക്കിയത്.

Advertisement

റെയിൽവേ സ്റ്റേഷനുകൾക്കകം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഉയർന്ന വേഗതയുള്ള കണക്ടിവിറ്റി, ഇന്ത്യയിലേക്ക് എല്ലാവർക്കുമായി ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് എന്നിവ ലഭിക്കുന്നതിന് പൊതു വൈഫൈയിൽ നിക്ഷേപം ഇറക്കുന്നത് എന്ന് ഗൂഗിൾ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.എട്ട് ദശലക്ഷം ആളുകൾക്ക് പ്രതിമാസം ഇന്റർനെറ്റ് സൗകര്യം ഇതിലൂടെ നടപ്പിലാക്കുക വഴി ഇന്ത്യയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു കാര്യമായി ഇത് മാറുമെന്നും ഇന്ത്യ കൂടുതൽ ഡിജിറ്റൽ ആകുമെന്നും ഗൂഗിൾ പറയുന്നു.

Advertisement

"റയിൽവയർ" എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പ്രകാരം ഒരു തവണ അരമണിക്കൂറോളം ഫ്രീ വൈഫൈ ഉപയോഗിക്കാൻ സാഖിക്കും. ഒരു സെഷനിൽ 350 എംബി വരെ ഡാറ്റ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ സേവനം.ഇന്ത്യയെ പോലെ ഒരു രാജ്യത്തെ സംബന്ധിച്ചെടുത്തോളം ആളുകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് റെയിൽവേ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങൾ. നിത്യവും ലക്ഷക്കണക്കിന് ആളുകളാണ് റെയിൽവേ മാർഗ്ഗം യാത്ര ചെയ്യുന്നത്. ഇവരെ സംബന്ധിച്ചെടുത്തോളം റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗജന്യമായി നല്കുക എന്നത് ഏറെ സ്വാഗതാര്ഹഹമായ ഒരു കാര്യവുമാണ്.

ആദ്യം 100 സ്റ്റേഷനുകളിൽ ആയിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. അവയെല്ലാം തന്നെ നല്ല നിലവാരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ 300 സ്റ്റേഷനുകളിൽ കൂടെ ഈ സംരംഭം കൊണ്ടുവരികയായിരുന്നു. അങ്ങനെ 400 സ്റ്റേഷനുകൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ് ഗൂഗിൾ വൈഫൈ.

Advertisement

ഇന്ത്യയിലെ റെയിൽവേ സ്റ്റേറ്റിനുകളിൽ എത്തുന്ന യാത്രക്കാർക്കും അവരെ യാത്രയയക്കാനും സ്വീകരിക്കാനും എത്തുന്ന ആളുകൾക്കും ലോകോത്തര നിലവാരമുള്ള ഇന്റർനെറ്റ് വൈഫൈ സൗകര്യം ഒരുക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. അതിൽ ഗൂഗിൾ വിജയിക്കുകയും ചെയ്തിരിക്കുന്നു.


ലോകം കണ്ട ഏറ്റവും വലിയ 5 ദുരന്ത സ്മാർട്ഫോൺ മോഡലുകൾ

ഗൂഗിളിനെ സംബന്ധിച്ചെടുത്തോളം ഇതു മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളത്. ഗൂഗിൾ ടെസ്സ്, ഗൂഗിൾ അയൽക്കാരൻ ആപ്പ് തുടങ്ങിയ ഒരുപിടി സേവനങ്ങൾ ഇന്ത്യൻ ജനതയെ മാത്രം ലക്ഷ്യം വെച്ച് അവതരിപ്പിച്ച് ഗൂഗിൾ കയ്യടി നേടിയിട്ടുമുണ്ട്. ഇനിയും ഇതുപോലെയുള്ള സേവനങ്ങൾ നമുക്ക് ഗൂഗിളിൽ നിന്നും പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement

English Summary

Google Free Wifi in 400 Indian Railway Stations