ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കറുകള്‍ ഏപ്രില്‍ 10ന് ഇന്ത്യയില്‍!!


സാങ്കേതിക ലോകത്തെ സര്‍ച്ച് എഞ്ചില്‍ ഭീമന്‍ ഗൂഗിള്‍ വിപണി കൂടുതല്‍ ശക്തമാക്കാനുളള നീക്കത്തിലാണ്. ഏപ്രില്‍ 10ന് ഗൂഗിള്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട് സ്പീക്കറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പു തന്നെ ഫ്‌ളിപ്കാര്‍ട്ടിന്റെ ലിസ്റ്റിംഗ് പേജില്‍ അതിന്റെ വെബ്‌സൈറ്റ് കാണാം. ഗൂഗിള്‍ ഹോം, ഗൂഗിള്‍ ഹോം മിനി എന്നിവയുടെ വില നിര്‍ണ്ണയം, ഓഫറുകള്‍, ലഭ്യത തുടങ്ങിയവയെ കുറിച്ചുളള അപ്‌ഡേറ്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Advertisement

ഗൂഗിള്‍ ഹോം ആണ് ഗൂഗിളിന്റെ ആദ്യത്തെ സ്മാര്‍ട്ട് ഹോം സ്പീക്കര്‍. 2016-ലാണ് ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഗൂഗിള്‍ ഹോം മിനി യഥാര്‍ത്ഥ ഗൂഗിള്‍ ഹോമിനെ പിന്തുണയ്ക്കുന്ന ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement

പുതുതായി എത്താന്‍ പോകുന്ന ഗൂഗിള്‍ ഹോമിന്റെ വില അമേരിക്കയില്‍ ഏകദേശം 8,500 രൂപയും ഗൂഗിള്‍ ഹോം മിനിയുടെ വില 3,200 രൂപയുമാണ്. ഇന്ത്യയിലും ഇതേ വിലയില്‍ ഇവ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

രാജ്യത്തെ രണ്ട് ജനപ്രിയ മ്യൂസിക് സ്ട്രീനിംഗ് സേവനങ്ങളായ ഗാന, സാവന്‍ എന്നിവ ഇന്ത്യയില്‍ എത്തുന്ന ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണിന്റെ എകോ ഡോട്ട്, എക്കോ, എക്കോ പ്ലസ് എന്നിവയ്ക്ക് തിരിച്ചടിയാകും ഗൂഗിളിന്റെ സ്മാര്‍ട്ട് സ്പീക്കറുകള്‍. യഥാക്രമം ഇവയുടെ വില 4499 രൂപ, 9999 രൂപ, 14,999 രൂപ എന്നിങ്ങനെയാണ്.

ഫേസ്ബുക്ക് തിരിച്ച് പണി തുടങ്ങി..; ആദ്യ പണി ടിൻഡറിനിട്ട്!

ഈ ഉപകരണങ്ങള്‍ കമ്പനിയുടെ സ്മാര്‍ട്ട് അസിസ്റ്റന്റ് അലെക്‌സ എന്നിവയ്‌ക്കൊപ്പം സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് പാട്ടുകള്‍ കേള്‍ക്കാനും, ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യാനും കഴിയും.

Best Mobiles in India

Advertisement

English Summary

Google will be launching its set of smart speakers in India on April 10. You can register your interest in the Google Home range of speakers via Flipkart.