സൗജന്യ വൈഫൈ അടക്കം ഇന്ത്യയ്ക്കായി നിറയെ സൗകര്യങ്ങളോടെ ഗൂഗിൾ!


ഗൂഗിൾ തങ്ങളുടെ 2018 ഇന്ത്യ മീറ്റിൽ ഇന്ത്യയ്ക്കായുള്ള ഒരുപിടി സൗകര്യങ്ങളും സേവനങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റിനൊപ്പം ചേർന്ന് ഗൂഗിൾ പബ്ലിക്ക് സൗജന്യ വൈഫൈ, മെച്ചപ്പെട്ട സ്മാർട്ട്ഫോൺ അനുഭവം എല്ലാവർക്കും വാഗ്ദാനം നൽകുന്ന സേവനം തുടങ്ങി പലതും ഇതിൽ പെടുന്നു. ഒപ്പം ഗൂഗിൾ Tez പേര് മാറ്റി ഗൂഗിൾ പേ ആക്കി പ്രീ അപ്പ്രൂവ്ഡ് ലോൺ അടക്കമുള്ള സൗകര്യങ്ങളും അവയിലുണ്ട്. എന്താണ് ഇവയെല്ലാം എന്ന് നമുക്ക് നോക്കാം.

Advertisement

1. ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റിനൊപ്പം ചേർന്ന് ഗൂഗിൾ സ്റ്റേഷൻ സൗജന്യ വൈഫൈ

12,000 ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കവറേജ് കൊണ്ടുവരാൻ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റ് ലിമിറ്റഡുമായി ഇപ്പോൾ പങ്കുചേരുകയാണ് ഗൂഗിൾ. ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പല മേഖലകളിലായി ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് സൗജന്യമായി ഒരുക്കുന്നതോടെ നിരവധിപേർക്ക് ഈ സൗകര്യം ഉപകാരപ്രദമാകും.

Advertisement
2. ഇന്ത്യയിലെ സ്മാർട്ട്ഫോൺ അനുഭവം മെച്ചപ്പെടുത്തുക

മൈക്രോമാക്സ്, ലാവ, നോക്കിയ, ട്രാൻസ്ഷിഷൻ എന്നിവയുൾപ്പടെ നിരവധി സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായും കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടു കൊണ്ടുള്ള പുതൊയൊരു സ്മാർട്ഫോൺ അനുഭവത്തിന്റെ തുടക്കമാണ് ഗൂഗിൾ തുടങ്ങാൻ പോകുന്നത്. കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുന്ന കൂടുതൽ ആളുകൾക്ക് വാങ്ങാൻ സാധിക്കുന്ന ആൻഡ്രോയിഡ് ഗൂ എഡിഷൻ സ്മാർട്ട്ഫോണുകൾ ഇവരുമായി ചേർന്ന് കൂടുതലായി വിപണിയിലെത്തിക്കും. ഇതിന്റെ ഫലമായി സാംസങിന്റെ ആദ്യ ആൻഡ്രോയ്ഡ് ഗോ എഡിഷൻ ഫോണായ ജെ 2 കോർ അടുത്ത മാസം ഇറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

3. Navlekha

നമ്മുടെ രാജ്യത്തുള്ള ഒരുപിടി ന്യൂസ് പേപ്പറുകൾ അടക്കമുള്ള പ്രിൻറ്റഡ് മീഡിയകൾക്കെല്ലാം തന്നെ സ്വന്തമായി വെബ്സൈറ്റുകളും ഓൺലൈൻ ആയുള്ള മറ്റു സേവനങ്ങളും ഉള്ളവയാണ്. എന്നാൽ ചില പത്രങ്ങളും പുസ്തകങ്ങളും ഇന്നും വെറും പ്രിന്റഡ് മാത്രമായി തുടരുന്നുണ്ട്. ഇവയെ വെബ്സൈറ്റുകളിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ സംരംഭമാണ് പ്രോജക്റ്റ് Navlekha. ഇതിലൂടെ പ്രിന്റഡ് ആയ ഒരു പേജിലെ അക്ഷരങ്ങളെ PDF ഫോർമാറ്റിൽ നിന്നും എഡിറ്റ് ചെയ്യാൻ പറ്റുന്ന കണ്ടന്റുകൾ ആക്കി മാറ്റുന്ന സേവനമാണ് ഇത്. ആദ്യം ഹിന്ദിയിലും തുടർന്ന് മറ്റു ഭാഷകളിലേക്കും ഈ സേവനം എത്തും

4. മൊത്തം മാറ്റങ്ങളോടെ ഗൂഗിൾ Tez

ഗൂഗിൾ Tez അതിന്റെ പേര് മാറുകയാണ്. അന്താരാഷ്‌ട്ര വിപണിയിൽ ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് ആയ ഗൂഗിൾ പേ (Google Pay) എന്ന നാമം സ്വീകരിച്ചുകൊണ്ട് പേരിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് Tez. എന്നാൽ വെറും പേരിൽ മാത്രമല്ല Tez മാറുക, ഒപ്പം പ്രീ അപ്പ്രൂവ്ഡ് ലോൺ അടക്കമുള്ള സൗകര്യങ്ങളെല്ലാം തന്നെ ഈ ആപ്പിലേക്ക് വരികയാണ്. അതോടൊപ്പം ദീപാവലി ആകുമ്പോഴേക്കും രാജ്യത്താകമാനം 15000 റീറ്റെയ്ൽ സ്റ്റോറുകളിൽ ഗൂഗിൾ പേ വഴിയുള്ള പണമിടപാട് സാധ്യമാക്കുന്നതിന് ആവശ്യമായ കാര്യങ്ങളും നടപ്പിലാക്കും. ഇതിന് പുറമെ ആളുകൾക്ക് തങ്ങളുടെ ഗൂഗിൾ ആഡ്‌സിന് വേണ്ടിയുള്ള ഇടപാടുകളും ഗൂഗിൾ പേ വഴി സാധ്യമാകും. ഇതോടൊപ്പം ഗൂഗിൾ പ്രഖ്യാപിച്ച മറ്റൊരു സൗകര്യമാണ് ഉപഭോക്താക്കൾക്ക് പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭ്യമാക്കുക എന്നത്.

നോക്കിയ 6.1 പ്ലസ് - ഷവോമി മി A2; ഏതാണ് മികച്ച ഫോൺ?


Best Mobiles in India

English Summary

Google for India 2018: Everything Google Announced