ഗൂഗിള്‍ ഇന്ത്യയുടെ ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു....!


ഗൂഗിളിന്റെ എല്ലാവരും കാത്തിരിക്കുന്ന ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപിംഗ് ഫെസ്റ്റിവല്‍ (ജിഒഎസ്എഫ്) ബുധനാഴ്ച ആരംഭിച്ചു. ഇതില്‍ 400-ഓളം പങ്കാളികള്‍ ഡീലുകളും ഡിസ്‌കൗണ്ടുകളുമായി അണിനിരക്കും. ബുധനാഴ്ച ആരംഭിക്കുന്ന ഇവന്റ് മൂന്ന് ദിവസം നീണ്ട് നിന്ന് വെളളിയാഴ്ച അവസാനിക്കും.

Advertisement

ഗൂഗിള്‍ ഇന്ത്യ ഇത്തവണ എക്‌സ്‌ക്ല്യൂസീവ് ലോഞ്ച് കോര്‍ണര്‍ അവതരിപ്പിക്കുന്നതാണ്. ഇതില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ എക്‌സ്‌ക്ല്യൂസീവ് ആയി ലോഞ്ച് ചെയ്യും. ജിഒഎസ്എഫ്-ല്‍ നെക്‌സസ് 6 ഗൂഗിള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

ആദ്യമായി വാങ്ങിക്കുന്നവരെ ഉദ്ദേശിച്ച് Rs. 299 കോര്‍ണര്‍ എന്ന ഒരു പുതിയ വിഭാഗവും ഇത്തവണ എത്തുന്നതാണ്. ഇതില്‍ ഉല്‍പ്പന്നങ്ങളില്‍ ഭാരിച്ച വിലക്കിഴിവും, ഫ്രീ ഷിപ്പിങും, ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനും ഉണ്ടായിരിക്കുന്നതാണ്. ഫിലിപ്‌സ്, ഉബര്‍, ജെബിഎല്‍, ബെനെട്ടണ്‍, അലിയ ബട്ട് കളക്ഷന്‍, എവര്‍ പ്യുവര്‍ വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ ഈ വിഭാഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ കൊല്ലത്തെ ജിഒഎസ്എഫ് ഇവന്റിന് ഇന്ത്യയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, 2 മില്ല്യണ്‍ സന്ദര്‍ശകരെയാണ് ഇത് ആകര്‍ഷിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

Best Mobiles in India

Advertisement

English Summary

Google India's Great Online Shopping Festival (GOSF) Kicks Off Wednesday.