AI കരുത്തിൽ ഗൂഗിൾ I/O മീറ്റ് 2018; ആൻഡ്രോയിഡ് P അടക്കം 10 വമ്പൻ പ്രഖ്യാപനങ്ങൾ; ഓരോന്നും കിടിലം


അങ്ങനെ ഏറെ കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ I/O മീറ്റ് 2018 ഇന്നലെ നടക്കുകയുണ്ടായി. നമ്മൾ പ്രതീക്ഷച്ചതിനെക്കാളും അധികമായി പലതുമുണ്ട് ഇത്തവണത്തെ മീറ്റിൽ. ആൻഡ്രോയിഡ് പി മുതൽ തുടങ്ങുന്ന ഓരോന്നും വിശദമായി തന്നെ പറയേണ്ടവയാണ്.

Advertisement

എല്ലാത്തിലും പൊതുവെ കണ്ട കാര്യം ഗൂഗിൾ അസിസ്റ്റന്റ്, AI എന്നിവയുടെ ശക്തമായ മുന്നേറ്റമാണ്. ഇവ ഉപയോഗിച്ചുകൊണ്ട് സാധിക്കാവുന്ന അത്രയും കാര്യങ്ങൾ ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. അപ്പോൾ എന്തൊക്കെയാണ് ഈ മീറ്റിൽ അവതരിപ്പിക്കപ്പെട്ട പ്രധാന കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

Advertisement

ആൻഡ്രോയിഡ് പി

ആൻഡ്രോയ്ഡി മൂന്ന് ബട്ടൺ നാവിഗേഷന് ഇനി വിടപറയാം. അപ്ലിക്കേഷനുകൾ മാറ്റുന്നത് പോലുള്ള പ്രധാന കാര്യങ്ങളെല്ലാം ഇപ്പോൾ ഐഫോൺ എക്സിലെ പോലുള്ള ആംഗ്യങ്ങളിലൂടെ പൂർത്തിയാക്കാം. ഗസ്റ്ററുകൾ ആയിരിക്കും ഇനിമുതൽ നാവിഗേഷൻ ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗം. ഒപ്പം നിങ്ങളുടെ ഉപകരണത്തിൽ എത്ര സമയം ചെലവഴിക്കുന്നു, അപ്ലിക്കേഷനുകൾ ചെലവഴിക്കുന്ന സമയം ഉൾപ്പെടെ, എത്ര തവണ നിങ്ങളുടെ ഫോൺ അൺലോക്കുചെയ്തു, നിങ്ങൾക്ക് എത്ര തവണ അറിയിപ്പുകൾ ലഭിച്ചുവെന്നും വ്യക്തമായി കാണിക്കാൻ ഒരു പുതിയ ഡാഷ്ബോർഡ് ഉണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള സമയ പരിധികൾ ഏത് സമയത്തും നിങ്ങളുടെ ഫോണിൽ കണ്ടുകൊണ്ടേയിരിക്കണം. ഇവകൂടാതെ ഒട്ടനവധി മറ്റു സവിശേഷതകളോടും കൂടിയാണ് ആൻഡ്രോയിഡ് പി എത്തുന്നത്. ആൻഡ്രോയ്ഡ് പി എത്താൻ അല്പം വൈകുമെങ്കിലും ഗൂഗിൾ, എസൻഷ്യൽ, സോണി, നോക്കിയ, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കായി ഒരു പൊതു ബീറ്റ ഇന്നലെ മുതൽ ലഭ്യമാണ്.

പുതിയ ഗൂഗിൾ അസിസ്റ്റന്റ് ശബ്ദങ്ങൾ

ഗൂഗിളിന്റെ വെർച്വൽ അസിസ്റ്റന്റ് കൂടുതൽ ശബ്ദ വൈവിധ്യങ്ങളോടെ എത്തുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ആറ് സ്വാഭാവിക ശബ്ദമുള്ള ശബ്ദങ്ങൾ കൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. യഥാർത്ഥ വോയിസിനെ "ഹോളി" എന്നാണ് ഗൂഗിൾ വിളിക്കുന്നത്. കൂടാതെ, ഈ വർഷം അവസാനത്തോടെ ജോൺ ലെജന്റ് ശബ്ദവും അസിസ്റ്റന്റിൽ എത്തും.

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ ചാറ്റു ചെയ്യാം?

ഗൂഗിൾ ഡുപ്ലെക്സ്

ചടങ്ങിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസിസ്റ്റന്റിൽ നടന്ന ഒരു സംഭാഷണത്തിന്റെ റെക്കോർഡിംഗ് കേൾള്ളിക്കുകയുണ്ടായി. ഒരു ഹെയർ സലൂൺ ഷോപ്പിലേക്ക് വിളിച്ച് സംസാരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന്റെ സംഭാഷണമായിരുന്നു അത്. എന്നാൽ രണ്ടു മനുഷ്യർ പരസ്പരം സംസാരിക്കുന്നതുപോലെ എന്നല്ലാതെ ഒരു യന്ത്രത്തിനോടാണ് ആ സലൂണ് ജോലിക്കാരൻ സംസാരിക്കുന്നത് എന്ന് ഒരിക്കലും തോന്നുമായിരുന്നില്ല. അത്രക്കും മികവ് പുലർത്തുന്നതായിരുന്നു ഗൂഗിൾ അസിസ്റ്റന്റിന്റെ സംസാരം.

ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ചുള്ള സ്മാർട്ട് ഡിസ്പ്ലേകൾ ഉടൻ എത്തും

ആമസോണിന്റെ എക്കോ ഷോക്ക് വെല്ലുവിളി ഉയർത്താനുള്ള സംഭവമാണ് ഇത്. ഗൂഗിൾ സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കുന്ന സമാന ഉപകരണങ്ങളിൽ ഇത് നടപ്പിലാക്കുന്നതാണ് പദ്ധതി. അസിസ്റ്റന്റോടു കൂടിയ ആദ്യ സ്മാർട്ട് ഡിസ്പ്ലേകൾ ജൂലൈയിൽ ഷിപ്പിംഗ് ആരംഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. സ്റ്റേജിൽ വെച്ച പ്രദർശനത്തിൽ, യൂട്യൂബ് ടിവിയിൽ ജിമ്മി കിമ്മൽ ലൈവ് പരിപാടി കാണിച്ച രംഗം കണ്ടാൽ തന്നെ മനസ്സിലാകും ഗൂഗിൾ വാഗ്ദാനം ചെയ്യുന്ന ഈ സേവനം ആമസോണിനേക്കാൾ മെച്ചപ്പെട്ടതാണെന്ന്.

നിങ്ങൾക്ക് വേണ്ടി ഇമെയിലുകൾ ഒരുപരിധി വരെ ജിമെയിൽ തന്നെ സ്വയം എഴുതും

ഗൂഗിൾ തങ്ങളുടെ ജിമെയിൽ സ്മാർട്ട് റീപ്ലേ സവിശേഷതയിൽ അല്പം വിപുലമായ ആശയങ്ങൾ ഉൾകൊള്ളിച്ചിരിക്കുകയാണ് ഇപ്പോൾ. സ്മാർട്ട് ആയിത്തന്നെ മെയിൽ തയ്യാറാക്കുന്ന സംവിധാനമാണിത്. വേഗത്തിൽ ഇമെയിൽ അയയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതിന് AI സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. നിങ്ങളുടെ ഇടപെടൽ ഇല്ലാതെ ജിമെയിൽ തന്നെ സ്വയം മെയിലുകൾ എഴുത്തുകയാണെങ്കിൽ എങ്ങനെയുണ്ടാകും? ഏതായാലും ഇപ്പോൾ അതുവരെ എത്തിയിട്ടില്ലെങ്കിലും അതിലേക്കുള്ള ചവിട്ടുപാടിയായി നിങ്ങൾ ടൈപ്പുചെയ്യുന്നതിനനുസരിച്ച് പുതിയ പൂർണ്ണമായ വാചകങ്ങൾക്ക് ജിമെയിൽ നിർദ്ദേശങ്ങൾ നൽകും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉപയോക്താക്കൾക്ക് പുതിയ സ്മാർട്ട് കമ്പോസ് സംവിധാനം ലഭ്യമാകും.

ഗൂഗിൾ മാപ്സ് കൂടുതൽ സോഷ്യൽ ആവുന്നു

Yelp ഉം Foursquare ഉം ലക്ഷ്യം വെച്ചുകൊണ്ട് പൂർണ്ണമായ സോഷ്യൽ അനുഭവത്തിലേക്ക് ഗൂഗിൾ മാപ്സ് മാറുകയാണ്. സ്ഥലത്തെ നിലവിൽ മികച്ചുനിൽക്കുന്ന റെസ്റ്റോറന്റുകളും ബിസിനസ്സുകളും കാണാൻ ഒരു പ്രത്യേക ടാബ് ഗൂഗിൾ മാപ്‌സ്നൽകുന്നു. തൽസമയം സുഹൃത്തുക്കളുമായി ചേർന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ഒരു ഷോർട്ട്ലിസ്റ്റ് ഉണ്ടാക്കിയെടുക്കാൻ ഉള്ള ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ കൂടുതൽ മെച്ചപ്പെട്ട ഗൂഗിൾ മാപ്സ്

ഇതോടൊപ്പം ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും മാപ്‌സിൽ ഒരുക്കുന്നുണ്ട്. ഒരു പുതിയ നഗരം നാവിഗേറ്റ് ചെയ്യാൻ ആളുകൾക്ക് ഇത് വലിയൊരു സഹായമാകും. ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ദിശകളിലേക്ക് തിരിക്കാനും സ്ഥലങ്ങളും മറ്റും തിരിച്ചറിയാനും മുമ്പെങ്ങുമില്ലാത്ത വിധം പുതുമയോടെ നാവിഗേഷൻ സാധ്യമാക്കാനും ഇത് സഹായകമാകും.

സമാധാനത്തോടെ മരിക്കാൻ ഒരു യന്ത്രം; സാർക്കോയെ പരിചയപ്പെടാം

ഗൂഗിൾ ഫോട്ടോസിന് മികച്ച എഡിറ്റിങ് സൗകര്യം

ഫോട്ടോകളിലെ പശ്ചാത്തലത്തിൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങളെ വേർതിരിച്ച് നിറം കാണിക്കുന്നതിനോ പശ്ചാത്തലത്തിൽ കറുപ്പും വെളുപ്പും ആക്കുക എന്നിവ പോലുള്ള പുതിയ ഫീച്ചറുകൾ ഗൂഗിൾ ഫോട്ടോസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. തുടക്കത്തിൽ വർണ്ണത്തിലായിരുന്നില്ലെങ്കിൽ പോലും നിങ്ങളുടെ പഴയ ഫോട്ടോകൾ വർണ്ണപ്പെടുത്താവുന്നതാണ്. ഈ രണ്ടു സവിശേഷതകളും AI ഉപയോഗിച്ചാണ്.

ഗൂഗിൾ വാർത്തകൾ AI സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്തുന്നു

ഗൂഗിളിന്റെ വാർത്താ ആപ്ലിക്കേഷനും സാരമായ മാറ്റങ്ങൾ ലഭ്യമാക്കുന്ന വിവരങ്ങളാണ് ചടങ്ങിൽ നിന്നും നമുക്ക് അറിയാൻ കഴിഞ്ഞത്.ആപ്പിന്റെ എഡിറ്റോറിയൽ ഫോക്കസ് മുഖ്യമായും AI ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഏതു നിമിഷവും വെബിൽ പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും വിശകലനം ചെയ്യുന്നതിനും ലേഖനങ്ങളും, വീഡിയോകളും എല്ലാം കൂടുതൽ പുതുമയോടെ കരുത്തോടെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പുതിയ ഗൂഗിൾ ന്യൂസിന് സാധിക്കും.

ഏറെ മാറ്റങ്ങളുമായി ഗൂഗിൾ ലെൻസ്

യഥാർത്ഥ ലോകത്തിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ഗൂഗിൾ ലെൻസ് വഴി ടെക്സ്റ്റ് പകർത്താൻ കഴിയുന്ന സൗകര്യം ഉടൻ വരും. ഇത് ഗൂഗിൾ മുമ്പ് അവതരിപ്പിച്ചതാണ് എങ്കിലും ഇപ്പോഴാണ് പൂർണ്ണമായിരിക്കുന്നത് എന്ന് പറയാം. ഫോണിലെ ക്യാമറ ഉപയോഗിച്ച് പുറമെയുള വസ്തുക്കളിൽ നിന്നും അക്ഷരങ്ങളും വാക്കുകളും തിരിച്ചറിഞ്ഞ് അവ ടെക്സ്റ്റ് രൂപത്തിലാക്കി എഡിറ്റ് ചെയ്യാൻ പറ്റുന്ന രീതിയിലാക്കി മാറ്റുകയാണ് ഇത് ചെയ്യുക.

ഇവ ഓരോന്നിനെ കുറിച്ചും വിശദമായ ലേഖനങ്ങൾ ഉടൻ തന്നെ ഗിസ്‌ബോട്ടിൽ പ്രതീക്ഷിക്കാവുന്നതാണ്.

മരണപ്പെട്ടാൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും? എന്താണ് ആദ്യമേ ചെയ്തുവെക്കേണ്ടത്?

Best Mobiles in India

English Summary

These are the top 10 announcements of Google I/O 2018.