പ്രൊജക്റ്റ് ടംഗോ...ഇനി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് 3 ഡി മാപ് തയാറാക്കാം


3 ഡി മാപ് എന്നാല്‍ എല്ലാവര്‍ക്കും അറിയാം. ഒരു സ്ഥലത്തിന്റേയോ കെട്ടിടത്തിന്റേയോ പ്രദേശത്തിന്റേയോ ഒക്കെ ത്രിമാന ചിത്രം. നിലവില്‍ 3 ഡി മാപ് തയാറാക്കുക എന്നത് അല്‍പം സഠിനമായ ഡോലിയാണ്. മാത്രമല്ല, ഉയര്‍ന്ന ശേഷിയുള്ള ഉപകരണങ്ങളും വിദഗ്ധരായ ജോലിക്കാരും ആവശ്യമാണ്.

Advertisement

എന്നാല്‍ വൈകാതെതന്നെ നിങ്ങള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച്, യാതൊരു പരിശീലനവും ഇല്ലാതെതന്നെ സ്വന്തം വീടിന്റേയോ ഓഫീസിന്റേയോ ഒക്കെ 3 ഡി മാപ് തയാറാക്കാം. എങ്ങനെയെന്നല്ലേ..??

Advertisement

ഗൂഗിള്‍ ആരംഭിച്ച പ്രൊജക്റ്റ് ടാംഗോ എന്ന പദ്ധതിയാണ് ഇതിന് വഴിയൊരുക്കുന്നത്. ഒരു 5 ഇഞ്ച് സ്മാര്‍ട്‌ഫോണും 3 ഡി സെന്‍സറുകള്‍ ഉള്ള കിറ്റും ഉപയോഗിച്ച് 3 ഡി മാപ്പിംഗ് സാധ്യമാക്കുന്ന സംവിധാനമാണ് ഗൂഗിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഫോണിനകത്തെ ഹാര്‍ഡ്‌വെയറും സോഫ്റ്റ് വെയറും കസ്റ്റമൈസബിള്‍ ആണ് എന്ന പ്രത്യേകതും ഉണ്ട്. പ്രൊജക്റ്റ് ടാംഗോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

{photo-feature}

Best Mobiles in India